Documents | Malayalam
Occasionally I remember a famous poem by P. Bhaskaran, the beloved poet of Malayalam. P. Bhaskaran's poem 'orkukka vallapozhum' written in the 1950s is enough to reach out to the readers even today. We find that the questions in the poem have unusual sounds. With each passing speed, you will get tired. It is natural for anyone to think of the softness that was lost in the distances that followed.It is natural for anyone to think of the softness that was lost in the distances that followed. It is only necessary to have a mind twisted by the pain of the rejected in order to experience it. P Bhaskaran's poem ""orkukka vallapozhum "" claps such minds. Remember, Occasionally."
മലയാളത്തിൻ്റെ പ്രിയ കവി പി.ഭാസ്കരൻ്റെ പ്രശസ്തമായ ഒരു കവിതയാണ് ഓർക്കുക വല്ലപ്പോഴും. നഷ്ടപ്രണയത്തിൻ്റെ തീവ്ര വേദനയാണ് കവിതയുടെ അടിയൊഴുക്ക്.പി ഭാസ്കരന്‍ 1950 കളില്‍ എഴുതിയ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിതയാകട്ടെ ഇന്നും വായനക്കാരിലേക്ക് ചില മുനകളെ വെച്ചു നീട്ടാന്‍ പര്യാപ്തമാണ്.എന്തായാലും അവള്‍ കൈയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സമൃദ്ധികളെക്കാളും അയാളുടെ നഷ്ടബോധങ്ങളെയാണ് ഇവിടെ നാം പിന്‍പറ്റുക. അതുകൊണ്ടാണ് “എത്തുന്നൂ കിതച്ചുകൊണ്ടാളുകള്‍ നാനായാത്രോദ്യുക്തരായ് തീവണ്ടിയില്‍; എത്തുവതെങ്ങോട്ടാവോ?” എന്ന ചോദ്യത്തിന് അനിതരസാധാരണമായ മുഴക്കങ്ങളുണ്ടെന്ന് നാം കണ്ടെത്തുന്നത്. എല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് കുതിച്ചു പായുന്ന ഓരോ വേഗവും പോകെപ്പോകെ തളരുക തന്നെ ചെയ്യും. അന്നു പിന്നിട്ടു പോന്ന ദൂരങ്ങളില്‍ നഷ്ടപ്പെടുത്തിയ മൃദുലതകളെക്കുറിച്ച് ആരായാലും ഓര്‍ത്തു പോകുക സ്വാഭാവികമാണ്. അത് അനുഭവപ്പെടണമെങ്കില്‍ നിരസിക്കപ്പെട്ടവന്റെ വേദന വടുകെട്ടിയ ഒരു മനസ്സുണ്ടാകണമെന്ന് മാത്രം. അത്തരം മനസ്സുകളെയാണ് പി ഭാസ്കരന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിത കൈകൊട്ടി വിളിക്കുന്നത്.ഓര്‍ക്കുക , വല്ലപ്പോഴും” എന്നാല്‍ നമുക്കെന്ന പോലെ കവിക്കുമറിയാം അത് ഒരു വെറും പറച്ചില്‍ മാത്രമാണെന്ന് ഒരുപചാരത്തിനപ്പുറം മറ്റൊന്നുമല്ലെന്ന്.

Free
PDF (2 Pages)
Documents | Malayalam