Documents | Malayalam
Veyilinte oru thooval maathram marannitt, venalkina kili koodozhinju” is a Malayalam song from the movieEnglish medium which was released in the year 1999. The lyrics for this song were written byGireesh Puthancheri. This song was beautifully composed by music director Raveendran. The song is sung by KJ Yesudas.
"ശ്രീനിവാസന്റെ തിരക്കഥയിൽ പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത 1999ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിലെ ഗാനമാണ് ""വെയിലിന്റെ ഒരു തൂവൽ മാത്രം മറന്നിട്ട്, വേനൽക്കിനാക്കിളി കൂടൊഴിഞ്ഞു, ഒരു തുള്ളി നീല നിലാവെളിച്ചം തേടി, വാനിന്റെ ഇരുളിൽ തളർന്നലഞ്ഞു"". ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് രവീന്ദ്രനാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്. ഭൂമിക ഫിലിംസിന്റെ ബാനറിൽ ഇബ്രാഹിം കൂത്രാട്ട്, മുഹമ്മദ് ഇക്ബാൽ ഷാ, ആർ പി ഗംഗാധരൻ എന്നിവരാണ് ഈ ചിത്രം നിർമിച്ചത്. ശ്രീനിവാസൻ, മുകേഷ്, പ്രവീണ, സംഗീത, ഒറ്റപ്പാലം പപ്പൻ, ടി പി മാധവൻ, സി വി ദേവ്, മാമുക്കോയ, കെ പി എ സി ലളിത, തിലകൻ, സ്വാതി മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. കെ രാമചന്ദ്രബാബുവാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം രഞ്ജൻ എബ്രഹാം. തുളുമ്പും കണ്ണുകൾ, അനുരാഗപ്പുഴവക്കിൽ, വെള്ളാരംകുന്നത്ത്,ചൊല്ലീടാം സുല്ലു സുന്ദരി, നിലാവോ നീൾമിഴിത്താമരയിൽ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ.

Free
PDF (1 Pages)
Documents | Malayalam