Logo
Search
Search
View menu

Vaalu Murinja Kurangan

Documents | Malayalam

One day, the naughty baby monkey was jumping and playing. Then he saw the trees below. In it the monkey paid special attention. A piece of wood cut in half by loggers. Half split so they left a piece of wood in the middle of the tree and left. This is what caught the monkey's attention. He did not understand what it was or why. He quickly climbed into the woods and began to play. After a while he started trying to remove that piece of wood. Meanwhile he did not see his tail stuck in the crack of the tree. With all his might, he removed the piece of wood. The tree closed with a loud bang. The baby monkey jumped out of the tail from the tree, screaming loudly. With that, the trapped tail was cut in half. The monkey with the severed tail ran back. The tailless monkey was teased by other monkeys and animals. The poor monkey sat in a tree, unable to get out because of embarrassment. With that, he learned a lesson. He realized that he should not get bogged down in unnecessary and unknown things. There is no point in learning a lesson after an accident. So always listen to adults.

മഹാ വികൃതി ആയിരുന്ന കുട്ടിക്കുരങ്ങൻ ഒരുദിവസം ചാടി കളിക്കുകയായിരുന്നു. അപ്പോഴാണ് താഴെ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ അവൻ കണ്ടത്. അതിൽ ഒരു മരം കുട്ടിക്കുരങ്ങൻ പ്രത്യേകം ശ്രദ്ധിച്ചു. മരം വെട്ടുകാർ പകുതി പിളർന്നു വെച്ച ഒരു മരത്തടി. പകുതി പിളർന്ന അതിനാൽ മരത്തിനിടയിൽ ഒരു മരക്കഷണം വെച്ചിട്ടാണ് അവർ പോയത്. ഇതാണ് കുരങ്ങൻ്റെ ശ്രദ്ധയിൽപെട്ടത്. അത് എന്താണെന്നോ എന്തിനാണെന്നോ അവനു മനസ്സിലായില്ല. അവൻ വേഗം മരത്തടിയിൽ കയറി കളിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ആ മരക്കഷണം എടുത്തു മാറ്റാൻ ശ്രമം തുടങ്ങി. ഇതിനിടയിൽ തൻ്റെ വാൽ മരത്തിൻ്റെ പിളർപ്പിനിടയിൽ കുടുങ്ങിയത് അവൻ കണ്ടില്ല. സർവ്വശക്തിയുമെടുത്ത് അവനാ മരക്കഷണം എടുത്തുമാറ്റി. വലിയ ശബ്ദത്തോടെ മരം ചേർന്ന് അടഞ്ഞു. വാൽ മരത്തിൽ തുടങ്ങിയ കുട്ടിക്കുരങ്ങൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ചാടി. അതോടെ കുടുങ്ങിയ വാൽ പകുതിയിലധികം മുറിഞ്ഞുപോയി. മുറിഞ്ഞ വാലുമായി കുരങ്ങൻ തിരികെ ഓടി. വാലില്ലാ കുരങ്ങനെ മറ്റു കുരങ്ങന്മാരും മൃഗങ്ങളും കളിയാക്കാൻ തുടങ്ങി. നാണക്കേട് കാരണം പുറത്തിറങ്ങാൻ ആവാതെ പാവം മരത്തിൽ ഇരിപ്പായി. അതോടെ കുട്ടിക്കുരങ്ങൻ ഒരു പാഠം പഠിച്ചു. ആവശ്യമില്ലാത്തതും അറിയാത്തതുമായ കാര്യങ്ങളിൽ തലയിടരുത് എന്ന് അവനു മനസ്സിലായി. അപകടം പറ്റിയ ശേഷം പാഠം പഠിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് എപ്പോഴും മുതിർന്നവരുടെ വാക്ക് കേൾക്കുക.

Picture of the product
Lumens

Free

PDF (3 Pages)

Vaalu Murinja Kurangan

Documents | Malayalam