Logo
Search
Search
View menu

Unarumee Gaanam Urukumennullam

Documents | Malayalam

"Munnam Pakkam" is a deep wound in the mind of Malayalees. It is the film which marked the brilliance of the great director Padmarajan. Unarumee ganam urukumen ullam" is the song that we still carry today as a stretch of that wound. Sreekumaran Thampi's lyrics are set to music by Ilayaraja. G. Venugopal's voice has added extraordinary beauty to the song. The song is about the pain of a grandfather waiting for his missing grandson on the third day. The scenes depict the deep relationship between the grandfather and the grandson, and it pains the audience who watches it. Along with the character of the grandfather played by Thilakan, the song manages to make every audience wish for the return of the grandson.

മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മുറിവാണ് ""മൂന്നാം പക്കം"". പത്മരാജൻ എന്ന മഹാനായ സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ സിനിമ. ആ മുറിവിന്റെ നീറ്റലായി ഇന്നും നാം കൊണ്ടുനടക്കുന്ന ഒന്നാണ് "ഉണരുമീ ഗാനം" എന്ന അതിമനോഹര ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജയാണ്‌ ഈണം നൽകിയിരിക്കുന്നത്. ജി. വേണുഗോപാലിന്റെ ശബ്ദം പാട്ടിന് അസാമാന്യമായ സൗന്ദര്യമാണ് പകർന്നിരിക്കുന്നത്. കടലിൽ മുങ്ങി കാണാതെപ്പോയ കൊച്ചുമകനെ മൂന്നാം പക്കം കാത്തിരിക്കുന്ന മുത്തച്ഛന്റെ വേദനയാണ്‌ ഗാനം. മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ, അത് കാണുന്ന പ്രേക്ഷകരേയും വേദനയിൽ ആഴ്ത്തുന്നു. തിലകൻ ചെയ്ത മുത്തച്ഛന്റെ കഥാപാത്രത്തോടൊപ്പം കൊച്ചുമകന്റെ തിരിച്ചുവരവിന് വേണ്ടി ഓരോ പ്രേക്ഷകനേയും മനസ്സുകൊണ്ട് ആഗ്രഹിപ്പിക്കാൻ ഗാനത്തിന് സാധിക്കുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Unarumee Gaanam Urukumennullam

Documents | Malayalam