Logo
Search
Search
View menu

Umma Ye Kunjole Karyam Marannallo

Audio | Malayalam

"Throughout this song, we can see the grief of a baby girl whose mother died. Growing up without a mother, whether it be due to addiction, death or just absence, is one of the hardest things a girl can go through. Mothers are known to be more gentle, understanding and emotional than most fathers. They do have that magic touch that seems to tie everything back together. There is nothing like a mother´s love. Here the girl is lying alone on the mat as her mother is not there. Her father and aunty used to torture her a lot. Father will beat her until she cry. It hurts her a lot. Not a single day goes by without grief. There is no one to tell stories when going to sleep. There isn't any other clothes to change. There isn't any chance to play with friends. She has to do all household activities and arguments should be heard everyday. This wouldn't have happened if her mother had been there. Her eyes filling with tears when remembering the times of walking and sleeping with her mother. The girl always see her mother in dreams. She asks her mother is she feeling good there. She wants to live in heaven with peace and happiness with her mother. Soon I will be there and tell you about my pain so far and want to give thousands of kisses."

ഉമ്മ മരണപ്പെട്ട ഒരു കുഞ്ഞു മോളുടെ സങ്കടമാണ് ഈ ഗാനത്തിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ഉമ്മ ഇല്ലാത്തതിനാൽ പായയിൽ തനിച്ചാണ് മോള് കിടക്കുന്നത്. ഉപ്പയും ഇളയുമ്മായും വല്ലാതെ നോവിക്കുന്നു. ഉപ്പാനെ കൊണ്ട് തല്ലിച്ച് കരയിപ്പിക്കും. പുന്നാര മോളെ രക്ഷിക്കാൻ ഉമ്മ ഇല്ലാതായി പോയി. ദുഃഖങ്ങൾ ഇല്ലാത്ത ഒരു ദിനം പോലുമില്ല. കഥകൾ പറഞ്ഞു ഉറക്കാൻ ആരുമില്ല. മാറ്റി ഉടുക്കാനുള്ള വസ്ത്രം പോലുമില്ല. കൂട്ടുകാരോടൊപ്പം കളിക്കാൻ ഒരു വഴിയുമില്ല. വീട്ടിലെ ജോലികൾ എല്ലാം തനിയെ ചെയ്യണം. എല്ലാ ദിവസവും വഴക്കും കേൾക്കണം. പഠിക്കാൻ പള്ളിക്കൂടത്തിൽ അയക്കാറില്ല. ഉമ്മ ഉണ്ടെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ഉമ്മാൻ്റെ കൂടെ നടന്നതും കിടന്നുറങ്ങിയതും ഓർക്കുമ്പോൾ കണ്ണ് നിറയുന്നു. സ്വപ്നത്തിൽ ഉമ്മാനെ എന്നും കാണുന്നു. ഉമ്മാക്ക് മോളെ ഓർമയില്ലേ, അവിടെ സുഖമല്ലേ എന്നും പെൺകുട്ടി ചോദിക്കുന്നു. സ്വർഗ്ഗത്തിലേക്ക് മോളെയും കൂടി വിളിച്ചാൽ സന്തോഷത്തോടും സമാധാനത്തോടെയും അവിടെ കഴിയാമല്ലോ എന്നും പെൺകുട്ടി ആഗ്രഹിക്കുന്നു. വൈകാതെ തന്നെ അവിടെ എത്തിയിട്ട് ഇതു വരെ ഉള്ള വേദനകൾ പറയുകയും, ഒരായിരം ഉമ്മ നൽകിയിട്ട് ഉമ്മയോടൊപ്പം കിടന്നുറങ്ങാനും കൊതിയുണ്ട്. അമ്മയില്ലാതെ വളരുന്നത്, അത് ആസക്തി മൂലമോ, മരണം മൂലമോ അല്ലെങ്കിൽ അസാന്നിധ്യം മൂലമോ, ഒരു പെൺകുട്ടിക്ക് കടന്നുപോകാൻ കഴിയുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നാണ്. മിക്ക പിതാക്കന്മാരേക്കാളും അമ്മമാർ കൂടുതൽ സൗമ്യരും മനസ്സിലാക്കുന്നവരും വൈകാരികരുമാണെന്ന് അറിയപ്പെടുന്നു. എല്ലാം തിരികെ കെട്ടാൻ തോന്നുന്ന ആ മാന്ത്രിക സ്പർശം അവർക്കുണ്ട്. അമ്മയുടെ സ്നേഹത്തിന് തുല്യമായി ഒന്നുമില്ല.

Picture of the product
Lumens

Free

MP3 (0:05:05 Minutes)

Umma Ye Kunjole Karyam Marannallo

Audio | Malayalam