Logo
Search
Search
View menu

Ullettam Kulirkattal Kadheeja Bee

Audio | Malayalam

Khadeeja Beevi, the daughter of Khuwailid, the chief of the Quraish, was beautiful and wealthy. She was also known as Twahira because she lived a good life without making any mistakes even before the propagation of Islam or during the Jahiliyya period. Before marrying the Holy Prophet, she married Uthayakbnu Abid and later Abu Hala. Although many marriage proposals came after the death of the two, Beavi was not ready for it. The Prophet (peace and blessings of Allaah be upon him) got married because she heard about the last prophets and wanted to be the wife of those prophets. When the Prophet was alone on Mount Hira, she endured many hardships, brought food, and when Muhammad was forty, the first divine message came to Jabalunnur. Khadeeja Beevi has become a great consolation to Muhammad who did not have parents. There is no other person who has influenced the Prophet so much. Beevi Khadeeja is a woman who has spent all her wealth for Islam. Khadeeja Beevi, who has qualities like faith, enthusiasm, maturity, intelligence, demeanor and honesty, has been told the good news in many ways.

ഖുറൈശികളിലെ പ്രധാനിയായിരുന്ന ഖുവൈലിദിന്റെ പുത്രിയായ ഖദീജ ബീവി(റ) സുന്ദരിയും സമ്പന്നയുമായിരുന്നു. ഇസ്ലാമിന്റെ പ്രചാരണ കാലത്തിനു മുമ്പെ അഥവാ ജാഹിലിയ്യാ കാലത്ത് പോലും തെറ്റുകളൊന്നും ചെയ്യാതെ നല്ല ജീവിതം നയിച്ചതിനാല്‍ ത്വാഹിറ എന്ന പേരിലും അവർ അറിയപ്പെട്ടു. മുത്ത് നബിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഉതയ്യഖ്ബ്‌നു ആബിദ്, ശേഷം അബൂ ഹാല എന്നിവരെ വിവാഹം ചെയ്തിരുന്നു. രണ്ട് പേരുടെയും മരണ ശേഷം പല വിവാഹാലോചനകളും വന്നെങ്കിലും ബീവി അതിന് തയ്യാറായില്ല. അന്ത്യപ്രവാചകരെ കുറിച്ച് കേട്ടറിയുകയും ആ പ്രവാചകരുടെ പത്‌നിയാവാനുള്ള ആഗ്രഹം മൂലവുമാണ് മുത്തുനബിയെ വിവാഹം ചെയ്യുന്നത്. ഹിറാ പര്‍വതത്തില്‍ ഏകനായി നബി ഇരുന്നപ്പോള്‍ പ്രയാസങ്ങളത്രയും സഹിച്ച് ഭക്ഷണമെത്തിച്ചും നാല്‍പത് പൂര്‍ത്തിയായപ്പോള്‍ ജബലുന്നൂറില്‍ ആദ്യ ദിവ്യ സന്ദേശം വന്നതും പനി ബാധിച്ച് കിടന്നപ്പോള്‍ പുതപ്പിട്ട് മൂടി മുത്തുനബിക്ക് താങ്ങായി മാറാന്‍ വിശ്വാസികളുടെ ഉമ്മ ഖദീജ ബീവിക്കായിട്ടുണ്ട്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന മുത്തുനബിക്ക് വലിയ ആശ്വാസമായി മാറാന്‍ ഖദീജ ബീവിക്കായി. മുത്തുനബിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. തന്റെ സമ്പത്തെല്ലാം ഇസ്ലാമിനു വേണ്ടി ചെലവഴിച്ച മഹതിയാണ് ബീവി ഖദീജ. വിശ്വാസം, ആര്‍ജ്ജവം, പക്വത, ബുദ്ധി, പെരുമാറ്റം, സത്യസന്ധത തുടങ്ങിയ ഗുണങ്ങളുള്ള ഖദീജ ബീവിക്ക് പലതരത്തിലും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടുട്ടുണ്ട്.

Picture of the product
Lumens

Free

MP3 (0:04:24 Minutes)

Ullettam Kulirkattal Kadheeja Bee

Audio | Malayalam