Logo
Search
Search
View menu

Tharanam Rahmaane Emaan Enikku Nee

Audio | Malayalam

Asking Allah for help is one of the best ways we can come closer to him and express our vulnerability and need for him. The Prophet said, Dua is the essence of worship, meaning that it is the ultimate expression of one’s humility and submissiveness. During times of hardship and suffering, it is even more important that we humbly beg Allah for His comfort and protection. There is no refuge except in God. Good and evil are from God. He is terrified of death but cannot hide from it. It is not possible to rise or fall even a moment from death. Through this song, we pray to God to show those who are born human that they can live in goodness till death. The human mind prays to Allah to save it from going astray. Don’t be late to change a drunken life. One should be fortunate enough to reach the path of the Holy Prophet, that is, the straight path. You need to save everyone from the magic of magicians. When the angel Azraeel came and took hold of my soul, I could do nothing else. So Allah, the Lord of all, prays for his sins to be forgiven.

അള്ളാഹുവിനോട് കൂടുതൽ അടുത്ത് വരാനും അവനുവേണ്ടിയുള്ള നമ്മുടെ ദുർബലതയും ആവശ്യവും പ്രകടിപ്പിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് അവനോട് സഹായം ചോദിക്കുന്നത്. നബി(സ) പറഞ്ഞു, പ്രാർത്ഥനയാണ് ആരാധനയുടെ സത്ത. അതായത് അത് ഒരാളുടെ വിനയത്തിന്റെയും വിധേയത്വത്തിന്റെയും ആത്യന്തികമായ പ്രകടനമാണ്. പ്രയാസങ്ങളുടെയും കഷ്ടപ്പാടുകളുടെയും സമയങ്ങളിൽ, അല്ലാഹുവിന്റെ ആശ്വാസത്തിനും സംരക്ഷണത്തിനും വേണ്ടി വിനീതമായി അപേക്ഷിക്കുന്നത് അതിലും പ്രധാനമാണ്. അല്ലാഹുവിനോട് ഈമാൻ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് ഈ മാപ്പിളപ്പാട്ടിൽ കൂടി. അല്ലാഹു അല്ലാതെ ശരണം തരുവാൻ വേറെ ആരുമില്ല. നന്മയും തിന്മയും അല്ലാഹുവിൽ നിന്നുമാണ്. മരണത്തെ വല്ലാതെ ഭയക്കുന്നുണ്ടെങ്കിലും അതിൽ നിന്നും മാറി ഒളിക്കാൻ കഴിയില്ല. മരണത്തിൽ നിന്നും ഒരു നിമിഷം പോലും മുന്തിക്കുവനോ പിന്തിക്കുവാനോ സാധ്യമല്ല. മനുഷ്യനായി ജനിച്ചവർക്ക് മരണംവരെയും നന്മയിൽ ജീവിക്കാൻ വഴി കാണിച്ചു തരണേ എന്ന് ഈ ഗാനത്തിലൂടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. മനുഷ്യ മനസ്സ് തിന്മയിലേക്ക് വഴി മാറി പോകുന്നതിൽ നിന്നും രക്ഷ നൽകാൻ അല്ലാഹുവിനോട് കേഴുന്നു. മത്തുപിടിച്ച ജീവിതം മാറ്റിമറിക്കുവാൻ വൈകിക്കരുത്. മുത്ത് നബിയുടെ മുത്തായ മാർഗ്ഗത്തിൽ, അതായത് നേരായ മാർഗ്ഗത്തിൽ എത്തിച്ചേരാൻ ഭാഗ്യം ലഭിച്ചിടണം. മായാവിദ്യ ക്കാരുടെ മായാജാലത്തിൽ നിന്നും എല്ലാവരെയം രക്ഷിക്കണം. അസ്‌റാഈൽ എന്ന മലക്ക് വന്ന് എൻറെ റൂഹ് പിടിക്കുമ്പോൾ മറ്റൊന്നും ചെയ്യാൻ എനിക്ക് സാധിക്കുകയില്ല. അത് കൊണ്ട് എല്ലാത്തിൻ്റെയും ഉടമസ്ഥനായ അല്ലാഹു തൻറെ പാപങ്ങൾ പൊറുത്തു തരാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു.

Picture of the product
Lumens

Free

MP3 (0:07:07 Minutes)

Tharanam Rahmaane Emaan Enikku Nee

Audio | Malayalam