Documents | Malayalam
Solar eclipses are phenomena in which the Sun is partially or completely obscured when the Moon comes between the Sun and the Earth. There are two to five solar eclipses each year. Solar eclipses can be classified into four categories: total solar eclipse, partial solar eclipse, orbital solar eclipse, and hybrid solar eclipse. At a total solar eclipse, the sun completely disappears into the shadow of the moon. But this does not happen in partial eclipses or eclipses. Hybrid eclipses are experienced as total solar eclipses in some parts of the earth and as eclipses in others. A lunar eclipse is when the shadow of the earth falls on the moon. In this case, the earth is between the moon and the sun. The lunar eclipse will take place on White Moon Day. Partial lunar eclipses occur as partial solar eclipses.
ചന്ദ്രൻ, സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ നടക്കാറുണ്ട്. പൂർണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, സങ്കര സൂര്യഗ്രഹണം എന്നിങ്ങനെ സൂര്യഗ്രഹണത്തെ നാലായി തരംതിരിക്കാം. പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. എന്നാൽ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല. ഭൂമിയിലെ ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സൂര്യഗ്രഹണമായും അനുഭവപ്പെടുന്നതാണ് സങ്കര സൂര്യഗ്രഹണം. ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.
0
0
0
Free
PDF (3 Pages)
Documents | Malayalam