Logo
Search
Search
View menu

Seetha Swayamvaran (Ottan Thullal)

E-Books | Malayalam

Seethaswayamvaram (Seetha's Wedding) is a Kathakali play (Aattakatha) authored by Kottarakara Thampuran in Malayalam. Based on the Ramayana, it narrates the events surrounding the marriage of Rama and Seetha, and their being accosted by the sage Parasurama. The play was revived and the costume of Parasurama was redesigned by the famed Kathakali actor Kalamandalam Ramankutty Nair.

വാല്മീകിരാമായണത്തില്‍ ദശരഥനെ വിവരമറിയിക്കാന്‍ ഉടനെ ജനകന്‍ ദൂതന്മാരെ വിടുകയാണ്. അദ്ധ്യാത്മരാമായണത്തില്‍ വില്ലൊടിഞ്ഞയുടനെ സീതയെ അണിയിച്ചൊരുക്കിക്കൊണ്ടു വരുന്നു. രാമന്റെ കഴുത്തില്‍ സ്വര്‍ണ്ണമാലയണിച്ചു. സ്വയംവരം നടത്തിയെന്നാണ്. എഴുത്തച്ഛന്‍ ഈ രംഗത്തും കാവ്യഭാവനയൊഴുക്കുന്നു. സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരീ സ്വര്‍ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ സ്വര്‍ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ- മര്‍ണ്ണൊജനേത്രന്‍ മുമ്പില്‍ സത്രപം വിനീതയായ് വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍ മുന്നേ പിന്നാലെ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍. എഴുത്തച്ഛന്റെ ഈ ഭാവന കണ്ണശ്ശരാമായണത്തില്‍ നിന്നുമെടുത്തതാണ്. എന്തായാലും സ്വര്‍ണവര്‍ണ്ണമുള്ള മൈഥിലി അടിമുടി സ്വര്‍ണാഭരണങ്ങളിഞ്ഞ് കൈയിലൊരു സ്വര്‍ണമാലയുമായി ശ്രീരാമന്റെ മുന്നില്‍വന്ന് വിനീതയായി നാണിച്ചു നിന്നു. ആദ്യമായി കടക്കണ്‍മിഴികള്‍കൊണ്ട് തന്റെ നാഥനെയൊന്നുനോക്കി പിന്നാലെ വരണാര്‍ത്ഥ മാലയിട്ടു. ഈ രംഗത്തോടെ സീതാ വിവാഹം കഴിഞ്ഞുവെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. വിവാഹം നടക്കണമെങ്കില്‍ ശ്രീരാമന്‍ തിരിച്ചു മാലയിടണ്ടെ. അതുണ്ടായില്ല.

Picture of the product
Lumens

Free

PDF (112 Pages)

Seetha Swayamvaran (Ottan Thullal)

E-Books | Malayalam