Logo
Search
Search
View menu

Saraswathi

Audio | Malayalam

According to Hindu mythology, Saraswati is the goddess of knowledge. Saraswati is said to express herself in art, handicrafts, letters, literature, dance and music. Saraswati is revered by Hindus for her memory, intelligence and eloquence. Saraswati is sometimes called Vagishwari or Vani. It symbolizes the fallen mind and intellect in the hands of Goddess Saraswati. If Veena wants to regain her fame, she needs someone with ability and control. These strings represent emotions, fantasies, and expressions. Saraswati wisdom subdues the human intellect by presenting it creatively and efficiently. Here Saraswati subdues the human mind by giving it artistic mastery. Devotees believe that the music is the symbol of the sarasvataveena and the music is ecstatic. It is widely believed that music can bring happiness and peace to the mind. It is also the concept of God of a time when divinity was seen in art, poetry and words. It was also believed that 'Vikatasaraswati' was playing on the tongue instead of Saraswati when she uttered wrong words. Bhagwati is also known as 'Vajrasaraswati' in Tantric Buddhism. There are many stories about the origin of Saraswati in Hindu mythology. Goddesses Saraswati and Mahasaraswati can be seen emerging from the body of Goddess Mahalakshmi. Saraswati drew Brahma according to the wishes of Mahalakshmi.

ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച് സരസ്വതി അറിവിന്റെ ദേവതയാണ്. കല, കരകൗശല വസ്തുക്കൾ, അക്ഷരങ്ങൾ, സാഹിത്യം, നൃത്തം, സംഗീതം എന്നിവയിൽ സരസ്വതി സ്വയം പ്രകടിപ്പിക്കുന്നതായി പറയപ്പെടുന്നു. സരസ്വതിയുടെ ഓർമ്മശക്തി, ബുദ്ധി, സംസാരശേഷി എന്നിവ ഹിന്ദുക്കൾ ആദരിക്കുന്നു. സരസ്വതിയെ ചിലപ്പോൾ വാഗീശ്വരി എന്നും വാണി എന്നും വിളിക്കാറുണ്ട്. സരസ്വതി ദേവിയുടെ കൈകളിലെ വീണ മനസ്സിനെയും ബുദ്ധിയെയും സൂചിപ്പിക്കുന്നു. വീണയ്ക്ക് തന്റെ പ്രശസ്തി വീണ്ടെടുക്കണമെങ്കിൽ, കഴിവും നിയന്ത്രണവുമുള്ള ഒരാളെ അവൾക്ക് ആവശ്യമുണ്ട്. ഈ ചരടുകൾ വികാരങ്ങൾ, ഭാവനകൾ, ഭാവങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. സരസ്വതി ജ്ഞാനം മനുഷ്യബുദ്ധിയെ ക്രിയാത്മകമായും കാര്യക്ഷമമായും അവതരിപ്പിച്ചുകൊണ്ട് കീഴടക്കുന്നു. ഇവിടെ സരസ്വതിജ്ഞാനം കലാത്മകമായി നിപുണതയോടെ കൊടുത്ത് മനുഷ്യമനസ്സുകളെ കീഴ്പെടുത്തുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വതവീണ മനുഷ്യന്റെ പ്രതീകവും സംഗീതം പരമാനന്ദവും ആണെന്ന് ഉപാസകർ കരുതുന്നു. സംഗീതാതികലകൾ മനസിന്‌ സന്തോഷവും ശാന്തിയും പ്രദാനം ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കലാ കാവ്യാദികളിലും വാക്കിലുമൊക്കെ ദൈവികത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.ഹിന്ദുപുരാണങ്ങളിൽ സരസ്വതിയുടെ ആവിർഭാവത്തെ പറ്റി പല കഥകളുമുണ്ട്. ദേവീമാഹാത്മ്യത്തിൽ മഹാലക്ഷ്മിയുടെ ശരീരത്തിൽ നിന്നും സരസ്വതി, മഹാസരസ്വതി എന്നീ ദേവിമാർ ആവിർഭവിക്കുന്നതായി കാണാം. മഹാലക്ഷ്മിയുടെ ഇഷ്ടപ്രകാരം സരസ്വതി ബ്രഹ്മാവിനെ വരിച്ചു.

Picture of the product
Lumens

Free

MP3 (0:02:20 Minutes)

Saraswathi

Audio | Malayalam