Logo
Search
Search
View menu

Sandarsanam (Telefilm)

Documents | Malayalam

Sandarshanam is a Malayalam album song which was released as Kavyageethikal in the year 2008. It is predominantly the poetry written by poet Balachandran Chullikaad. The music for this song was composed by the music director Jaison J Nair. This song was sung by the famous playback singer G. Venugopal. Adhikaneramayi sandarshakarkulla muriyil mounam kudichirikunnu naam.

2008-ൽ കാവ്യഗീതികൾ എന്ന പേരിൽ പുറത്തിറങ്ങിയ മലയാള ആൽബം ഗാനമാണ് സന്ദർശനം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയാണ് ഇത്. ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സംഗീത സംവിധായകൻ ജെയ്‌സൺ ജെ നായരാണ്. പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലാണ് ഈ ഗാനം ആലപിച്ചത്. അധികനേരമായി സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം. ജനലിനപ്പുറം ജീവിതം പോലെയീ പകൽ വെളിച്ചം പൊളിഞ്ഞു പോകുന്നതും, ചിറകു പൂട്ടുവാൻ കൂട്ടിലേക്ക് ഓർമ്മതൻ, കിളികളൊക്കെ പറന്നു പോകുന്നതും, ഒരു നിമിഷം മറന്നു പരസ്പരം, മിഴികളിൽ നമ്മൾ നഷ്ടപെടുന്നുവോ? മുറുകിയോ നെഞ്ചിടിപിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാൻ ഉണ്ട് പൊന്ന് ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞുപോയെങ്കിലും കറ പിടിച്ചോറെൻ ചുണ്ടിൽ തുളുമ്പുവാൻ, കവിതപോലും വരണ്ടു പോയെങ്കിലും, ചിറകു നീർത്തുവാനാവാതെ തൊണ്ടയിൽ, പിടയുകയാണ് ഒരേകാന്താ രോദനം.

Picture of the product
Lumens

Free

PDF (1 Pages)

Sandarsanam (Telefilm)

Documents | Malayalam