Audio | Malayalam
Priyamanasa is taken from the story 'Nalacharitham onnam divasam '.Damayanthi who is the daughter of Bhima-The King of Vidharbha is the heroine of this fook song.Nalan wants to make Damayanthi, a role model for half-heartedness and facing adversity,wisely and courageously, a life partner.Nalan, overwhelmed with love, hands over all the burdens of the country to the minister and goes to a desolate garden where he meets a swan.He asks the swan to go on a mission and inform Damayanti of his wish.He calls the swan in his mind and tells him to go and tell his story to his beloved Damayanti. Nalan asks if this is what you said he would like to do, or if it is the same in action.He have a lot of lust in his mind when he hear what many people have said about her beautiful story. But he was in great pain that there was no one to help him. With eloquence, he begs swan to make him possess that beautiful gem. Nalan says in these verses that its reward will be a true judgment for you and that it is not a lie and that no one will help me except you.
നളചരിതം ഒന്നാം ദിവസം എന്ന ആട്ടക്കഥയിൽ നിന്നെടുത്തതാണ് ആണ് പ്രിയമാനസ എന്ന് തുടങ്ങുന്ന വരികൾ.വിദർഭ രാജാവായ ഭീമന്റെ മകൾ ദമയന്തി നളചരിതം കഥയിലെ നായികയാണ്.പാതിവ്രത്യത്തിനും വിപത്തിനെ ബുദ്ധിപൂർവവും ധൈര്യസമേതവും നേരിടുന്നതിനും ഉത്തമ മാതൃകയായ ദമയന്തിയെ നളൻ ജീവിതസഖിയക്കുവാൻ ആഗ്രഹിക്കുന്നു.പ്രേമ പരവശനായ നളന്‍ രാജ്യഭാരങ്ങളെല്ലാം മന്ത്രിയെ ഏല്‍പ്പിച്ച് ഒരു വിജനമായ ഉദ്യാനത്തില്‍ ചെന്നിരിക്കുകയും അവിടെ ഹംസത്തെ കണ്ട് മുട്ടുകയും ചെയ്യുന്നു. ഹംസത്തിനോട് ദൂതിനു പോകാനും തൻറെ ഇച്ഛയെ ദമയന്തിയെ യെ അറിയിക്കുവാനും ആവശ്യപ്പെടുന്നു.മനസ്സിൽ (മാനസസരസ്സിൽ) പ്രിയമുള്ളവനേ എന്ന് വിളിച്ചാണ് ഹംസത്തോട് തൻ്റെ പ്രിയയായ ദമയന്തിയോട് തൻ്റെ വൃത്താന്തം അറിയിക്കാൻ വേണ്ടി പോയി വരാൻ പറയുന്നത്. തനിക്കു പ്രിയമാകുമെന്നോർത്തു നീ പറഞ്ഞതാണോ ഇത് അതോ പ്രവൃത്തിയിലും ഇങ്ങനെതന്നെയാവുമോ എന്നും നളൻ ചോദിക്കുന്നു. സുന്ദരിയായ അവളുടെ വൃത്താന്തം പലരും പറഞ്ഞതു കേട്ട് എന്റെ മനസ്സിൽ വലിയ കാമദുഃഖമുണ്ടായിരിക്കുകയാണ്. പക്ഷേ സഹായിക്കാനാരുമില്ല എന്ന വലിയ വേദനയോടെ കഴിയുമ്പോഴാണ് വിധിവശാൽ ഹംസത്തെ നളൻ പരിചയപ്പെട്ടത്. വാക്സാമർത്ഥ്യംകൊണ്ട് ആ സുന്ദരീരത്നത്തെ നീ എനിക്കു വശപ്പെട്ടവളാക്കി തരണം എന്ന് അദ്ദേഹം കേഴുകയാണ്. അതിന്റെ പ്രതിഫലം നിനക്ക് സാക്ഷാൽ വിധിതന്നെ ചെയ്യുമെന്നും കള്ളമല്ല,നീയല്ലാതെ ആരും എനിക്ക് തുണയില്ല എന്നും നളൻ ഈ വരികളിലൂടെ പറയുന്നു .
Free
MP3 (0:03:20 Minutes)
Audio | Malayalam