Documents | Malayalam
“ Pranayasankalpame Hrudayasourabhyame” is a Malayalam song from the movie Nirakoot which was released in the year 1985. This song was sung together by the famous playback singer Vani Jayaram and Satheesh Babu. The lyrics for this song were written by Poovachal Khadher. This song was beautifully composed by music director Shyam. The film actors Mammootty, Sumalatha, Lisi Priyadarshan, Urvashi, Jose Prakash, Prathapachandran, Babu Namboothiri, Azeez, Sreehari and Thodupuzha Vasanthi played the lead character roles in this movie.
1985-ൽ പുറത്തിറങ്ങിയ നിറക്കൂട്ട് എന്ന ചിത്രത്തിലെ ഒരു മലയാളം ഗാനമാണ് “പ്രണയസങ്കൽപമേ ഹൃദയസൗരഭ്യമേ”. ഈ ഗാനം ആലപിച്ചത് പ്രശസ്ത പിന്നണി ഗായിക വാണി ജയറാമും സതീഷ് ബാബുവും ചേർന്നാണ്. പൂവച്ചൽ ഖാദറാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സംഗീത സംവിധായകൻ ശ്യാം മനോഹരമായി ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചലച്ചിത്ര അഭിനേതാക്കളായ മമ്മൂട്ടി, സുമലത, ലിസി പ്രിയദർശൻ, ഉർവശി, ജോസ് പ്രകാശ്, പ്രതാപചന്ദ്രൻ, ബാബു നമ്പൂതിരി, അസീസ്, ശ്രീഹരി, തൊടുപുഴ വാസന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ മലയാള ചലചിത്രം സംവിധാനം ചെയ്തത് ജോഷി ആണ്. ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. ജയാനൻ വിൻസെന്റ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ജൂബിലി പ്രൊഡക്ഷൻസ്സിന്റെ ബാനറിൽ ജോയ് തോമസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1985ഇലെ സെപ്റ്റംബർ മാസം പന്ത്രണ്ടാം തീയതി ആണ് ഈ ചിത്രം മലയാളത്തിൽ റിലീസ് ആവുന്നത്. പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ, പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ, തനതു മുരളിയരുളും മധുര സംഗീതം, പ്രാണനിൽ പാലലയായ്, ഞാനൊരു ഗോപികയായ്, പ്രാണനിൽ പാലലയായ്, ഞാനൊരു ഗോപികയായ്.

Free
PDF (3 Pages)
Documents | Malayalam