Logo
Search
Search
View menu

Peelikkarkunthal

Audio | Malayalam

Among the Hindu deities, Krishna has become the most acceptable to the people because of his beauty. Peelikarkunthal is a traditional folk song that describes his appearance. Although Krishna is depicted in dark colors in ancient art forms, in most modern paintings and statues, Krishna is painted blue. The yellow silk saree and the peacock crown are the hallmarks of Krishna. In childhood forms, the gopala form of Sree Krishna is often in the form of a gopala with one leg protruding from the other and the odakkuzhal attached to the lips, standing with the herd or herd of gopis. Krishna's childhood and youth are described in legends as a cowherd boy, a naughty boy called Butter Thief, and a protector who stole the hearts of the people of Gokul and Vrindavan. It is said that Lord Krishna raised the Govardhana mountain to save the people of Vrindavan from catastrophic storms and floods.Krishna never says anything that gives a literal meaning. His statements have been likened to caricatures.

ഹിന്ദുമതപ്രകാരമുള്ള ദൈവരൂപങ്ങളിൽ കൃഷ്ണൻ, ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് രൂപസൗകുമാര്യം മൂലമാണ്. അദ്ദേഹത്തിൻറെ രൂപം വർണ്ണിക്കുന്ന ഒരു കൈകൊട്ടിക്കളി പാട്ടാണ് പീലിക്കാർകൂന്തൽ. പ്രാചീന കലാരൂപങ്ങളിൽ കൃഷ്ണനെ ഇരുണ്ട വർണ്ണത്തോടു കൂടിയവനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മിക്ക ആധുനിക ചിത്രങ്ങളിലും പ്രതിമകളിലും കൃഷ്ണൻ നീല വർണ്ണത്തോടു കൂടിയവനാണ്. മഞ്ഞ വർണ്ണത്തോടു കൂടിയ പട്ടു ചേലയും മയിൽപ്പീലി കിരീടവും കൃഷ്ണരൂപത്തിന്റെ പ്രത്യേകതകളാണ്. ബാല്യകാല രൂപങ്ങളിൽ ഓടക്കുഴലൂതുന്ന ഗോപാലരൂപവും ഗോപാലരൂപത്തിൽ മിക്കപ്പോഴും ഒരുകാൽ മറ്റൊന്നിനു മുൻപിലേക്ക് കയറ്റിവച്ച്, ഓടക്കുഴൽ ചുണ്ടോടു ചേർത്ത് വച്ച്, കാലിക്കൂട്ടത്തോടൊപ്പമോ ഗോപികവൃന്ദത്തോടൊപ്പമോ നിൽക്കുകയായിരിക്കും. കൃഷ്ണന്റെ ബാല്യവും യൗവനവും ഇതിഹാസങ്ങളിൽ ഒരു പശുപാലകൻ, വെണ്ണ കള്ളൻ എന്ന് വിളിക്കപ്പെടുന്ന ഒരു വികൃതി ബാലൻ, ഗോകുലത്തിലെയും വൃന്ദാവനത്തിലെയും ജനങ്ങളുടെ ഹൃദയം കവർന്നെടുക്കുന്ന ഒരു സംരക്ഷകൻ എന്നിങ്ങനെ വിവരിച്ചിരിക്കുന്നു. വൃന്ദാവനത്തിലെ ജനങ്ങളെ വിനാശകരമായ കൊടുങ്കാറ്റിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ കൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തുന്നതായി ഇതിൽ പറയുന്നു.കൃഷ്ണനെപ്പോലെയുള്ള തന്ത്രജ്ഞന്റെ സൂചനയാണ് അദ്ദേഹത്തിൻറെ കാർകൂന്തൽ. നേരായ അർത്ഥം നൽകുന്ന ഒന്നും കൃഷ്ണൻ ഒരിക്കലും പറയുന്നില്ല. അദ്ദേഹത്തിൻറെ പ്രസ്താവനകൾ കാർകൂന്തലിനോട് ഉപമിച്ചിരിക്കുന്നു.

Picture of the product
Lumens

Free

MP3 (0:02:09 Minutes)

Peelikkarkunthal

Audio | Malayalam