Documents | Malayalam
The song is from the Malayalam movie Manavatti. KS Sethumadhavan directed the film. Manavatti is a 1964 Indian Malayalam language film produced by Raju Mathan. The film stars Sathyan, Madhu, Adoor Pankajam and Aranmula Ponnamma are in the leading roles. G Devarajan has composed the music for the lyrics written by Vayalar Rama Varma. For the first time in Malayalam, a woman is writing a screenplay for this film.
"പറക്കും തളികയിൽ എന്നുതുടങ്ങുന്ന ഈ ഗാനം മണവാട്ടി എന്ന മലയാള ചിത്രത്തിൽ നിന്നുള്ളതാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് എം. രാജു മത്തൻ നിർമ്മിച്ച 1964-ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മണവാട്ടി. സത്യൻ, മധു, അടൂർ പങ്കജം, ആറന്മുള പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയത് ജി ദേവരാജാണ്. വയലാർ രാമവർമ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ്. മലയാളത്തിൽ ആദ്യമായി ഒരു വനിത തിരക്കഥ എഴുതുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്. ഹോം നേഴ്സായ സൂസി (രാഗിണി) കോൺവെന്റിൽ നിന്നും ബാബുവിനെ (മധു) ശുശ്രൂഷിക്കാൻ അയാളുടെ വീട്ടിലെത്തുമ്പോൾ പണ്ട് അവളെ ഉപേക്ഷിച്ച പോയ കാമുകൻ ജോസിന്റെ (സത്യൻ) വീടാണത് എന്നറിയുന്നു. ജോസിന്റെ അനുജനാണ് ബാബു എന്നും. മണവാട്ടി വേഷം ധരിക്കാൻ ആശിച്ച സൂസി ബാബുവിന്റെ അഭ്യർത്ഥന പ്രകാരം അയാളെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നു. അവധിയ്ക്കു ഭാര്യക്കൊപ്പം വീട്ടിലെത്തിയ ജോസും സൂസിയും തമ്മിലുള്ള സംഭാഷണങ്ങൾ ഭാര്യ ഷീലയിൽ (കെ ആർ വിജയ) സംശയം ജനിപ്പിക്കുന്നു. ബാബുവിന്റെ അസുഖം ഒരു ഓപറേഷൻ കൊണ്ട് ഭേദമായെങ്കിലും അയാൾക്ക് വൈവാഹികജീവിതം നിഷിദ്ധമാണെന്നാണ് ഡോക്ടരുടെ തീർപ്പ് കൽപ്പിക്കുന്നു. ഹതാശയായ സൂസി മണവാട്ടിവേഷം ധരിച്ച് തിരിച്ച് കോൺവെന്റിലേക്ക് യാത്രയാകുന്നു."

Free
PDF (1 Pages)
Documents | Malayalam