Logo
Search
Search
View menu

Pankajavilochana

Audio | Malayalam

Pankaja Vilochanan is a Hindu devotional hymn representing Lord Krishna, the ninth of Lord Vishnu's ten incarnations, and his leela speeches, according to Hindu mythology. Krishna's Gopala life is depicted as turning into a butter thief in Krishna's boyhood stories. Not a single grasshopper on the planet was tempted by his divinity when he was alive. The globe had become exceedingly tranquil at the time of his birth, and the positions of the planets had become accurate. The demons' minds were filled with terror at that time. His leelas have been dubbed "gopalas" by scholars. Because of his rasalilas with gopastris, Krishna is known as Madanagopalan. It was, after all, a spiritual leela.The Gopastris lost consciousness in the presence of Krishna and danced with Krishna in spirit. The Pandavas,who were allied with Krishna,chose him unarmed and the Kauravas chose his army.During the war,Krishna appered as Arjuna's charioteer.This song was concluded by praying to Him to alleviate the sufferings.

ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണനെ തൊഴുന്നതും അദ്ദേഹത്തിൻ്റെ ലീല വിലാസങ്ങളുടെ വർണ്ണനയുമാണ് പങ്കജ വിലോചനൻ എന്ന ഹിന്ദു ഭക്തി ഗാനത്തിൽ പ്രതിപാദിക്കുന്നത്.വൃന്ദാവനത്തിലെ ഗോപാലന്മാരുടെ നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും, വെണ്ണചോരനായി മാറുന്നതും വർണിച്ചിരിക്കുന്നു.ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിൻറെ ജനനസമയം ലോകത്തിനു വളരെയേറെ സ്വസ്ഥതയുണ്ടാവുകയും , ഗ്രഹങ്ങളുടെ നില കൃത്യമാവുകയും ചെയ്തു . ആ സമയം അസുരന്മാരുടെ മനസ്സുകളിൽ വലുതായ ഭയവും ഉൽഭൂതമായി . അദ്ദേഹത്തിൻറെ ലീലകളെ ഗോപാലങ്ങൾ എന്ന് പണ്ഡിതന്മാർ സംബോധന ചെയ്തിരിക്കുന്നു . ഗോപസ്ത്രീകളുമായി രാസലീലകളാടിയതിനാൽ കൃഷ്ണനെ മദനഗോപാലൻ എന്ന് വിളിക്കുന്നു . വാസ്തവത്തിൽ അതൊരു ആത്‌മീയ ലീലയായിരുന്നു . ഗോപസ്ത്രീകൾ കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ശരീരബോധം വിടുകയും , ആത്മഭാവത്തിൽ കൃഷ്ണനുമായി നൃത്തം ചെയ്യുകയുമാണുണ്ടായത്.പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.വന്ന ദുരിതങ്ങൾ മാറാൻ വേണ്ടി അദ്ദേഹത്തോട് പ്രാർത്ഥിച്ചുകൊണ്ട് ഗീതം അവസാനിപ്പിക്കുന്നു.

Picture of the product
Lumens

Free

MP3 (0:01:28 Minutes)

Pankajavilochana

Audio | Malayalam