Documents | Malayalam
Palom palom nalla nadapalam - Malayalam folk song performed by Jithesh Kakkidippuram from the album "Kaitholapaaya" it was officially released on Sep 22, 2019. The track has beautiful karaoke music and below is the full track audio you may like to play. Its goes like this .. Palom palom nalla nadappalom, appante kayyum pidich nadakkana neram, ayoru palathinte thonil ninnum, ponno ennoru viliyum kettu, ponno ennoru viliyum kettu.
പാലോം പാലോം നല്ല നടപ്പാലം - മനോഹരമായ ഈ നാടൻപാട്ട് എഴുതി ചിട്ടപ്പെടുത്തിയ ശ്രീ.ജിതേഷ് കക്കിടിപ്പുറം. അദ്ദേഹത്തോടുള്ള സ്നേഹവും, ബഹുമാനവും നിലനിർത്തിക്കൊണ്ട് സമർപ്പിക്കുന്നു. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം, ആയൊരു പാലത്തിന്റെ തൂണീനിന്നും, പൊന്നു എന്നൊരു വിളിയും കേട്ട്, പൊന്നു എന്നൊരു വിളിയും കേട്ട്, --- എന്താണപ്പാ ഒരു വിളിയും കേട്ട്, എന്റമ്മ വിളിക്കെണൊരൊച്ച പോലെ, എന്റമ്മ മണ്ണോടു മണ്ണായെന്ന്, അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ, അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ --- ആയകഥ കേട്ട് കരയരുതെ പൊന്നു, ആയകഥ ഞാന് ശൊല്ലിത്തരാം, അന്നൊരു വറുതി മാസം, കള്ളക്കറക്കിടകം, തിന്നാനും കുടിക്കാനുല്യാത്ത കാലം --- നീ അന്ന് നീന്തി നടക്കണ കാലം, അടിവെച്ചു വീണ് കരയണ പ്രായം, അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍, ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍, ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ --- എന്തിനാണമ്മേനെ കരു നിര്‍ത്തി, പകരത്തിന്‍ അപ്പനെന്തേ പോവാന്നത്, മാറത്തെന്ന് അന്നെന്നെ, അടര്‍ത്തിയെടുത്ത്, എന്തിനാണമ്മ കരുവായത്, എന്തിനാണമ്മ കരുവായത് ---പെണ്ണിന്റെ ചോര വീണാലാത്രെ, പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്, തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല, എന്റെ കിടാത്യോളെ കൊണ്ടും പോയി, അന്റമ്മ മണ്ണോട് മണ്ണുമായി, അന്റമ്മ മണ്ണോട് മണ്ണുമായി.

Free
PDF (2 Pages)
Documents | Malayalam