Documents | Malayalam
Song : “Pallivaalu Bhadravattakam” ( Folk Song in Malayalam – Nadanpattu ) Music: Rathish Vega, Lyrics: Salavuddin Kecheri, Singer: Biju Narayanan Film/album: Ladies and Gentlemen
പള്ളിവാള് ഭദ്ര വട്ടകം- മലയാളം നാടൻപാട്ട് - രതീഷ് വേഗ യുടെ സംഗീത സംവിധാനത്തിൽ സലാവുദ്ദീന് കേച്ചേരി,രചിച്ചു ബിജു നാരായണൻ ആലപിച്ച, നാടൻപാട്ട് --- വരികൾ ---അങ്ങനങ്ങനെ….. അങ്ങനങ്ങനെ (4) പള്ളിവാള് ഭദ്ര വട്ടകം,കയ്യിലേന്തും തമ്പുരാട്ട്യേ, ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ, കളി തുടങ്ങീ അങ്ങനങ്ങനെ, ഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാം, ഉണർന്നീടുക കാനന മലരേ വേഗം തന്നെ, അങ്ങനങ്ങനെ (പള്ളിവാള് ഭദ്ര വട്ടകം)---അങ്ങനങ്ങനെ അങ്ങനങ്ങനെ (4) --- നിങ്ങളുടെ കിലുങ്ങുന്ന മൊഴിയിൽ, തേനൂറും പുഞ്ചിരിയിൽ, കാറ്റല ചുറ്റി കൊച്ചരുവി, കളിപ്പതുണ്ടേ അങ്ങനങ്ങനെ, കഥ ചൊല്ലും മണിമേഘമൊത്ത്, നിറഞ്ഞോരു മാമലതൻ, അരികെ വന്നാൽ നിനക്കും കേൾക്കാം, നല്ല കിന്നാരമേ അങ്ങനങ്ങനെ, പൊന്നൊന്നും മുത്തൊന്നുമല്ല, നിങ്ങളുടെ പൂ മിഴിയിൽ, ആ മുത്ത് പിരിശ മുത്തെന്നാണ് അതിന്റെ പേര്, അങ്ങനങ്ങനെ (പള്ളിവാള് ഭദ്ര വട്ടകം) ---വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോ, മിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം, അങ്ങനെ കയ്യ് കൊണ്ടു തൊട്ടു് നീയ്, പൊന്നെന്ന്ന് പറഞ്ഞാലോ, മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കും, അങ്ങനെ (2 ) മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കും വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോ, മിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം --- പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തും തമ്പുരാട്ട്യേ, ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ, കളി തുടങ്ങീ അങ്ങനങ്ങനെ, ഇനി ഞാനും വിളിച്ചിടാം, കോലക്കുഴൽ വിളിച്ചിടാം, ഉണർന്നീടുക കാനന മലരേ വേഗം തന്നെ അങ്ങനങ്ങനെ (പള്ളിവാള് ഭദ്ര വട്ടകം)

Free
PDF (1 Pages)
Documents | Malayalam