Logo
Search
Search
View menu

Oru Kundamandi Katha

Documents | Malayalam

Once upon a time there was a fox walking hungry through the woods. When the fox walked a little further there was some white stuff. He made a bag out of leaves and put it all in and took it home. One day the fox went to the forest with that item. The object is rubbed on the stone and it becomes white dust and sticks to the fox's hand. The fox queen ran to the base of the fig tree where the dove lived. I want to start a business. Will you proclaim it? When the dove asked him what he was doing, the fox said, "Kundamandi." Like the experiment, all the animals bought the fox's kundamandi. Everyone loved the white dusty glitter. Peacock, the beauty of the forest, was brought in for further publicity. The buffalo, the rhinoceros and the crow bought each kundamandi. The white dust of the buffalo and the rhinoceros, which had descended into the water, was washed away when the water got wet. Seeing this, crane made fun of them and laughed. The whole forest knew about this. The king of forest ordered the pigeon and the peacock, which had caught so many of his prey, to pluck their feathers and feed on the tiger. "Let there be no more like you to deceive my people." The fox, who had seen all these incidents in secret, packed up the remaining kundamandis and set off for the forest on the other side.

ഒരിക്കല്‍ ഒരു കുറുക്കച്ചാര്‍ കാട്ടിലൂടെ വിശന്നു നടക്കുകയായിരുന്നു. കുറുക്കന്‍ കുറച്ചു മുന്നോട്ട് നടന്നപ്പോൾ അവിടെ കുറെ വെളുത്തുരുണ്ട സാധനങ്ങള്‍. കുറുക്കന്‍ ഇലകള്‍ കൊണ്ട് സഞ്ചി ഉണ്ടാക്കി അതെല്ലാം അതിലാക്കി വീട്ടില്‍ കൊണ്ട് പോയി. ഒരു ദിവസം കുരുക്കച്ചാര്‍ ആ സാധനം കൊണ്ട് കാട്ടില്‍ പോയി. ആ സാധനം കല്ലില്‍ ഇട്ടു ഉരച്ചു അതാ വെളുത്ത പൊടിയായി അതു കുറുക്കന്‍റെ കൈയില്‍ പറ്റിയിരിക്കുന്നു. കുറുക്കന്‍ കിങ്ങിണി പ്രാവ് താമസിക്കുന്ന അത്തി മരത്തിന്‍ ചുവട്ടിലേക്ക്‌ ഓടി. എനിക്കൊരു കച്ചവടം തുടങ്ങണം. നീ അതു വിളംബരം ചെയ്യാമോ. എന്താണ് സാധനം എന്ന് പ്രാവ് ചോദിച്ചപ്പോൾ കുറുക്കൻ പറഞ്ഞു "കുണ്ടാമണ്ടി”. പരീക്ഷണം പോലെ എല്ലാ മൃഗങ്ങളും കുറുക്കാച്ചാരുടെ കുണ്ടാമണ്ടി വാങ്ങി. വെളുത്ത പൊടി തേച്ച മിനുമിനുപ്പു എല്ലാര്‍ക്കും ഇഷ്ടമായി. കൂടുതൽ പ്രചാരണത്തിനായി വനത്തിന്‍റെ സുന്ദരി മയിലമ്മയെ എത്തിച്ചു. പോത്തും കാണ്ടാമൃഗവും കാക്കപെണ്ണും ഒരോ കുണ്ടാമണ്ടി വാങ്ങി. കുണ്ടാമണ്ടി തേച്ചു വെള്ളത്തില്‍ ഇറങ്ങിയ പോത്തിന്‍റെയും കണ്ടാമൃഗത്തിന്‍റെയും വെളുത്ത പൊടി വെള്ളം നനഞ്ഞപ്പോള്‍ ഒലിച്ചു പോയി. ഇതു കണ്ട കൊക്ക് അവരെ കളിയാക്കി ചിരിച്ചു. കണ്ടമൃഗത്തിനും പോത്തിനും പറ്റിയ അമളി കാട് മുഴുവന്‍ അറിഞ്ഞു. തന്‍റെ ഇത്രയും പ്രജകളെ പറ്റിച്ച പ്രാവിനെയും മയിലമ്മയെയും അവരുടെ തൂവലുകള്‍ പറിച്ചെറിഞ്ഞു പുലിക്കു ഭക്ഷണം ആകാന്‍ മൃഗരാജന്‍ കല്പിച്ചു. “ഇനി മേലില്‍ എന്‍റെ പ്രജകളെ ചതിക്കാന്‍ നിങ്ങളെ പോലുള്ളവര്‍ ഉണ്ടാകരുത്”. ഈ സംഭവങ്ങള്‍ എല്ലാം ഒളിഞ്ഞു നിന്നു കണ്ട കുറുക്കന്‍ ശേഷിച്ച കുണ്ടാമണ്ടികള്‍ പൊതിഞ്ഞെടുത്ത് അക്കരയുള്ള കാട്ടിലേക്ക് യാത്രയായി.

Picture of the product
Lumens

Free

PDF (1 Pages)

Oru Kundamandi Katha

Documents | Malayalam