Audio | Malayalam
The Book of Micah is a book of the Hebrew Bible and a collection of works that Christians call the Old Testament. It occurs in most biblical texts as the sixth book in the "Little Prophets" section of the 12 small prophetic books. In its first verse, the author explains that Micah was born in Morasette, southwest of Jerusalem and that he prophesied during the supremacies of Judea, Jotham, Ahaz, and Hezekiah. So this prophet may have been a contemporary of the most popular prophet Isaiah in the Jewish myth. He sided with the tax-paying peasants and severely denounced the rulers of Jerusalem, the mercenary preachers, and the prophets who prophesied for money. The third chapter ends by proclaiming that Jerusalem will be ploughed into the field for their iniquities and that the church will become a desert.
എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികള്‍ പഴയനിയമം എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിലെ ഒരു ഗ്രന്ഥമാണ് മിക്കായുടെ പുസ്തകം. ദൈര്‍ഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങള്‍ ചേര്‍ന്ന 'ചെറിയ പ്രവാചകന്മാര്‍' (ാശിീൃ ുൃീുവലെേ) എന്ന വിഭാഗത്തിലെ ആറാമത്തെ ഗ്രന്ഥമായാണ് ബൈബിള്‍ സംഹിതകളില്‍ ഇതു കാണപ്പെടുന്നത്. മിക്കായാണ് ഗ്രന്ഥകര്‍ത്താവും. മിക്കാ, യെരുശലേമിനു തെക്കുപടിഞ്ഞാറുള്ള മൊരേഷെത്തിലാണ് ജനിച്ചത്. യോഥാം, ആഹാസ്, ഹെസക്കിയ എന്നീ യൂദയാ രാജാക്കന്മാരുടെ കാലത്തു പ്രവചനം നടത്തിയവാനാണ് മിക്കായെന്ന് ഇതിന്റെ ആദ്യവാക്യത്തില്‍ തന്നെ പറയുന്നുണ്ട്. അതിനാല്‍ ഈ പ്രവാചകന്‍ യഹൂദരുടെ പ്രവാചകപാരമ്പര്യത്തില്‍ ഏറ്റവും പേരുകേട്ടവനാണ് ഏശയ്യാ. അവരുടെ മകാലീനനായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. ക്രി.മു. എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍, വിഭക്ത ഇസ്രായേലിലെ ഉത്തരരാജ്യം അസീറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു. അതിനു ശേഷമുള്ള കാലമാണ് ഈ രചനയിലെ പ്രവചനങ്ങളുടെ പശ്ചാത്തലം എന്ന് കൃതിയിലൂടെ മനസിലാകാം. യഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്‌കിയ എന്നിവരുടെ കാലത്ത് മൊരേശെത്തുകാരനായ മീഖയ്ക്കു ശമര്യയെയും യരുശലേമിനെയും കുറിച്ച് ഒരു ദിവ്യദര്‍ശനം ലഭിച്ചു. ആ ദര്‍ശനത്തില്‍ യഹോവ മീഖയ്ക്ക് സന്ദേശം നല്‍കിയിരുന്നു. യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ടെന്നും ദൈവം ഇറങ്ങിവന്ന് ഭൂമിയിലെ ഉയര്‍ന്ന സ്ഥലങ്ങളിലൂടെ നടക്കും എന്ന് തുടങ്ങുന്നതായിരുന്നു ഉപദേശം.
Free
RAR (8 Units)
Audio | Malayalam