Logo
Search
Search
View menu

Madhurikkum Oormakal Manasil Vicharichu

Audio | Malayalam

Khadeeja Beavi was the daughter of a great merchant in Makkah. Beavi was also excelled in business. Beavi's father and husband died and many people came to Beavis with marriage proposals, but Beavi refused everything. Beavi handed over trade to Mohammed .The shortage of goods was not hidden. Everything was sold openly, and even then people bought everything. Nothing left. Muhammad's place in Beavis' mind increased because of what she heard about Muhammad and the purity of his character. And so the marriage took place. Beevi gave all her property to Muhammad. Their marriage life was the envy of anyone. Beavi realized that there was something special about the Prophet. Beavi saw many of these dreams come true. Later, The Prophet (peace and blessings of Allaah be upon him) began to sit alone in the Hira Cave in Makkah. The reason given was that "I must feed my husband myself." One day, during the month of Ramadan, the angel Jibreel appeared before the Prophet Muhammad. He was frightened and ran home. He said to Beavi, "Cover me. Cover me." Khadeeja Beavi came to believe in the Prophet. Thus Beavi became the first person to believe in Muhammad and became a believer. Khadeeja Beavi was tortured, boycotted, and had no food to eat with her children on a mountaintop for three years.Later, the boycott ended and Beavis fell ill. The time of death was near and she told the Prophet in tears. "May you have good wife and also good children .. '' How great is the love of that Beavi who wished the Prophet happiness even in the pain of death. When the Prophet came to conquer Makkah years later, he used to stay near the tomb of Khadeeja Beavi. That is why Khadeeja Beevi is so high. The words of the Prophet while standing near the grave of our Prophet was that there was no one better than Khadeeja Allah has given to me.

ഖദീജ ബീവി മക്കയിലെ വലിയ കച്ചവടക്കാരൻ്റെ മകൾ ആയിരുന്നു.ബീവിയും കച്ചവടത്തിൽ മികവു പുലർത്തി.പിതാവും, ഭർത്താവും മരിച്ചു ഏകയായ ബീവിയോട് വിവാഹ അഭ്യർത്ഥനയുമായി പലരും വന്നെങ്കിലും എല്ലാം ബീവി നിരസിച്ചു.ബീവി മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏൽപ്പിച്ചു.ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ടാണ്.മുഹമ്മദ് ഒരു അത്ഭുതമാണ്.അയാൾ സാധാരണ ആൾക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല.എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്, എന്നിട്ട് പോലും ജനം എല്ലാം വാങ്ങി. ഒന്നും ബാക്കിയായില്ല. മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ് സ്ഥാനം പിടിച്ചു.ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു. അങ്ങനെ ആ വിവാഹം നടന്നു. ബീവി എല്ലാവരെയും സാക്ഷിനിർത്തി തന്റെ മുഴുവൻ സ്വത്തും മുഹമ്മദിനു നല്കി. ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.നബിയിൽ എന്തോ പ്രത്യേകത ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.നബി കാണുന്ന സ്വപ്നങ്ങൾ ഒക്കെ ബീവിയോടു പറയും. പ്രസ്തുത സ്വപ്നങ്ങൾ പലതും പിന്നീടു പുലരുന്നതും ബീവി കണ്ടു. മക്കയിലെ ഹിറ ഗുഹയിൽ ഏകനായി നബി ഇരിക്കാൻ തുടങ്ങി.നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് ഭക്ഷണവുമായി ഖദീജ ബീവി മല കയറുമായിരുന്നു. അതിനു പറഞ്ഞ കാരണം ''എന്റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം'' എന്നാണ്. ഒരു നാൾ, റമളാൻ മാസം , നബിക്ക് മുൻപിൽ ജിബ്രീൽ മാലാഖ പ്രത്യക്ഷപ്പെട്ടു.നബി പേടിച്ചു ഓടി വീട്ടിലെത്തി ''എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ'' എന്നദ്ദേഹം ബീവിയോടു പറഞ്ഞു.ബീവി പരിഭ്രാന്തയായി.നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.ഖുർ ആൻ കേൾപ്പിച്ചു ബീവി ആശ്വസിപ്പിച്ചു . നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത് ഖദീജ ബീവിയെ ആണ്. ഉടനെ ഖദീജ ബീവി നബിയിൽ വിശ്വസിച്ചു.അങ്ങനെ മുഹമ്മദ് നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി ബീവി മാറി.നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു. പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ , മൂന്നു വർഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു.എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല.പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി രോഗം ബാധിച്ചു കിടപ്പിലായി. മരണ സമയം അടുത്തിരുന്നു കണ്ണീർ വാർത്ത നബി യോടായി അവർ പറഞ്ഞു '' നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ. നല്ല മക്കളെയും തരട്ടെ..'' മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം. വർഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു. അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്. അതിനാൽ തന്നെ ഖദീജ ബീവി ഏറെ ഉന്നതയാണ്. ആരുമില്ലാതിരുന് നമ്മുടെ നബിക്ക് എല്ലാമായിരുന ആ ഖബറിടത്തിന് സമീപം നിൽക്കുമ്പോൾ പുന്നാര നബി പറഞ്ഞ വാക്കുകൾ ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല എന്നാണ്.

Picture of the product
Lumens

Free

MP3 (0:04:44 Minutes)

Madhurikkum Oormakal Manasil Vicharichu

Audio | Malayalam