Documents | Malayalam
“Maayamaanava nin madhuraakruthivmaanasathaaril kaanenam, mandasmitharuchi kalarum ninnude sundaravadanam kaanenam” is a Malayalam song from the movie Sreeguruvayurappan which was released in the year 1972. This song was sung by P. Leela. The lyrics for this song were written by Abhayadev. This song was beautifully composed by music director V. Dakshinamoorthi.
നാഗവള്ളി ആർ.എസ്. കുറുപ്പ് രചിച്ച് പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 1972ൽ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിലെ ഗാനമാണ് "മായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം, മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം, വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം, പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം". അഭയദേവിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് വി. ദക്ഷിണാമൂർത്തിയാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് പി. ലീലയാണ്. നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യമാണ് ഈ ചിത്രം നിർമിച്ചത്. ജെമിനി ഗണേശൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ശാരദ, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഛായാഗ്രഹണം യു. രാജഗോപാലും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവഹിച്ചത്.

Free
PDF (1 Pages)
Documents | Malayalam