Documents | Malayalam
"“Kannum poottiyuranguka neeyen kanne punnaarapponnumakale Ammemachchanum charaththirippu chemme neeyurangoomanakkunjnje” is a Malayalam song from the movieSnehaseema which was released in the year 1954. This song was sung by P. Leela and M. M. Raja. The lyrics for this song were written by Abhayadev. This song was beautifully composed by music director V. Dakshinamoorthi."
പൊൻകുന്നം വർക്കി രചിച്ച് എസ്.എസ്. രാജൻ സംവിധാനം ചെയ്ത 1954ൽ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിലെ ഗാനമാണ് "കണ്ണും പൂട്ടിയുറങ്ങുക നീയെൻ, കണ്ണേ പുന്നാരപ്പൊന്നുമകളേ, അമ്മേമച്ഛനും ചാരത്തിരിപ്പൂ, ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ". അഭയദേവിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് വി. ദക്ഷിണാമൂർത്തിയാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എ. എം. രാജയും പി ലീലയും ചേർന്നാണ്. അസ്സോസിയേറ്റഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റ്റി.ഇ. വാസുദേവനാണ് ഈ ചിത്രം നിർമിച്ചത്. സത്യൻ, പത്മിനി, കൊട്ടാരക്കര ശ്രീധരൻ നായർ, ജി.കെ. പിള്ള, എസ്.പി. പിള്ള, മുതുകുളം രാഘവൻ പിള്ള, പി.ജെ. ചെറിയാൻ, ബേബി ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഛായാഗ്രഹണം എച്ച്. എസ്. വേണുവും ചിത്രസംയോജനം എം.എസ്. മണിയുമാണ് നിർവഹിച്ചത്.

Free
PDF (1 Pages)
Documents | Malayalam