Documents | Malayalam
“ Kaattu Thaaraattum Kilimarathoniyil” is a Malayalam song from the movie Ahimsa which was released in the year 1982. This song was sung together by the famous playback singers S Janaki and Ganagandharvan K J Yesudas. The lyrics for this song were written by Bichu Thirumala. This song was beautifully composed by music director A T Ummer. The film actors Mammootty, Mohanlal, Poornima Jayaram, Ratheesh, Sukumaran, Seema, Menaka Suresh, Sreenivasan, Jose Prakash, Balan K Nair and Lalu Alex played the lead character roles in this movie.
1982-ൽ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിലെ ഒരു മലയാളം ഗാനമാണ് “കാറ്റു താരാട്ടും കിളിമരത്തോണിയിൽ”. ഈ ഗാനം പ്രശസ്ത പിന്നണി ഗായകരായ എസ് ജാനകിയും ഗാനഗന്ധർവൻ കെ ജെ യേശുദാസും ഒരുമിച്ച് ആലപിച്ചതാണ്. ബിച്ചു തിരുമലയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സംഗീത സംവിധായകൻ എ ടി ഉമ്മറാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൂർണിമ ജയറാം, രതീഷ്, സുകുമാരൻ, സീമ, മേനക സുരേഷ്, ശ്രീനിവാസൻ, ജോസ് പ്രകാശ്, ബാലൻ കെ നായർ, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഈ മലയാള ചലചിത്രം സംവിധാനം ചെയ്തത് ഐ വി ശശി ആണ്. ടി ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. ജയാനൻ വിൻസെന്റ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഗൃഹലക്ഷ്മി ഫിലിംസ്സിന്റെ ബാനറിൽ പി വി ഗംഗാധരൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1982ഇലെ ജൂലൈ മാസം ഇരുപത്തി ഒന്നാം തീയതി ആണ് ഈ ചിത്രം മലയാളത്തിൽ റിലീസ് ആവുന്നത്. കാറ്റു താരാട്ടും കിളിമരത്തോണിയിൽ, കന്നിയിളം പെൺമണി നീ വാവാവോ വാവാവോ, ആ... ആ...,ഈ ഓളം ഒരു താളം ലയമേളം വിളയാടൂ.., കാറ്റു താരാട്ടും പഴമുതിർചോലയിൽ, പാൽനുരയും കുഞ്ഞലകൾ രാരാരോ.

Free
PDF (2 Pages)
Documents | Malayalam