Logo
Search
Search
View menu

Hamdhukal Cheythu Thudangatte

Audio | Malayalam

Hamdhukal cheythu thudaghatte' is a very popular Mappila song. Prophet Muhammad is the last link in the chain of prophets. Descendant of Noah, Abraham, Moses and many other prophets. All the prophets are from the same God. Recipients and emitters of light rays from the same lighthouse. Islam is the name of the philosophy of life that they all preached. Prophet Muhammad was born in the dark sixth century. It was a time when all the socio-economic and political spheres were polluted. The uncivilized Arabs of that time were constantly bloodied in the name of tribal-ethnic-racial prejudice.

ഹംദുകൾ ചെയ്തു തുടങ്ങട്ടെ വളരെ പ്രശസ്തമായ ഒരു മാപ്പിള ഗാനമാണ്. പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. നോഹയുടെയും അബ്രഹാമിന്റെയും മോസസ്സിന്റെയും മറ്റനവധി പ്രവാചകന്മാരുടെയും പിൻഗാമി. പ്രവാചകന്മാരെല്ലാം ഒരേ ഒരു ദൈവത്തിൽ നിന്നുള്ളവർ. ഒരേ വിളക്ക് മാടത്തിൽ നിന്ന് പ്രകാശ കിരണങ്ങൾ സ്വീകരിച്ചവരും പ്രസരിപ്പിച്ചവരും . അവരെല്ലാം പ്രബോധനം ചെയ്ത ജീവിത ദർശനത്തിന്റെ പേരാണ് ഇസ്ലാം . അന്ധകാരാവൃതമായ ആറാം നൂറ്റാണ്ടിലാണ് പ്രവാചകൻ മുഹമ്മദിന്റെ ജനനം. സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ മേഖലകളെല്ലാം മലീമസമായിരുന്ന കാലം. അപരിഷ്‌കൃതരായ അന്നത്തെ അറബികൾ ഗോത്ര – വർഗ – വംശ പക്ഷപാതിത്വത്തിന്റെ പേരിൽ നിരന്തരം രക്തപ്പുഴ ഒഴുക്കി.കൈയൂക്കുള്ളവൻ കാര്യക്കാരനും സമൂഹത്തിലെ മാന്യനുമായി വിലയിരുത്തപ്പെട്ടു.

Picture of the product
Lumens

Free

MP3 (0:06:23 Minutes)

Hamdhukal Cheythu Thudangatte

Audio | Malayalam