Documents | Malayalam
“Engupoi engupoi nee, enneyum verpirinjengu poi” is a Malayalam song from the movie Thankasipattanam which was released in the year 2000. The lyrics for this song were written by Kaithapram damodaran namboothiri. This song was beautifully composed by music director Suresh Peter. The song is sung by KJ Yesudas.
"റാഫി - മെക്കാർട്ടിന്റെ തിരക്കഥയിലും സംവിധാനത്തിലും 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ ഗാനമാണ് ""എങ്ങു പോയ് നീ എങ്ങു പോയ് നീ, എന്നെയും വേർപിരിഞ്ഞെങ്ങു പോയ് നീ, ഒരു തോണിയിൽ നമ്മൾ ഒന്നായ് തിരിച്ചവർ, മറുതീരമണയുമ്പോൾ എങ്ങു പോയ് നീ"". കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് സുരേഷ് പീറ്റേഴ്‌സാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. സുരേഷ് ഗോപി, ലാൽ, കാവ്യ മാധവൻ, ബിയോണ്‍ ജെമിനി, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, ദിലീപ്, സ്ഫടികം ജോർജ്ജ്, സലീം കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. സാലു ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം കെ പി ഹരിഹരപുത്രൻ.പച്ചപ്പവിഴ വർണ്ണക്കുട, ഒരു സിംഹമലയും കാട്ടിൽ, എങ്ങു പോയ് നീ എങ്ങു പോയ് നീ, കടമിഴിയിൽ കമലദളം എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Free
PDF (1 Pages)
Documents | Malayalam