Documents | Malayalam
“Dhanye neeyen jeevanteyithalil, kaalam veezhthum panineero” is a Malayalam song from the movie Dhanya which was released in the year 1981. The lyrics for this song were written by Yusaf Ali Kecheri. This song was beautifully composed by music director Jerry Amaldev. The song is sung by KJ Yesudas.
"ഫാസിൽ രചിച്ച് സംവിധാനം ചെയ്ത 1981ൽ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തിലെ ഗാനമാണ് ""ധന്യേ നീയെൻ ജീവന്റെയിതളിൽ, കാലം വീഴ്ത്തും പനിനീരോ, ആത്മാവിലാളും ചെന്തീയിലേതോ, പീയൂഷകല്ലോലമല്ലേ നീ, പീയൂഷകല്ലോലമല്ലേ"". യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ജെറി അമൽദേവാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ കെ ജെ യേശുദാസാണ്. എക്സൽ പ്രൊഡക്ഷൻസ്സിന്റെ ബാനറിൽ ബോബൻ കുഞ്ചാക്കോയാണ് ഈ ചിത്രം നിർമിച്ചത്.ശ്രീവിദ്യ, ശരത്ബാബു, മീന മേനോൻ, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. എ യു രാജഗോപാലാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം ടി ആർ ശേഖർ. നൂപുരമേതോ കഥ പറഞ്ഞു,കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ, മധുരമധുരമെൻ, പൊന്‍കുടങ്ങളില്‍ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Free
PDF (1 Pages)
Documents | Malayalam