Logo
Search
Search
View menu

Dhanikanu Pattiya Amali

Documents | Malayalam

One day a crow was sitting on a tree branch and resting. He saw some sheep grazing below. Then he saw a large hawk flying in a circle just above it. The hawk suddenly flew down, grabbed a small sheep by its claws and flew away. The crow looked on in amazement. The crow thought, "Why not? If I catch a big goat like that, I'll be fine for a few days." The crow not only did so thinking. He flew straight and took a sheep and tried to fly away. But his foot was caught between the sheep's hairs. Unable to fly, he began to cry out loud. Upon hearing this, his friends and the shepherd came to the place. He slowly released the crow's foot. The crow somehow flew away and escaped. Everyone came to know what happened to crow in the forest. Everyone made fun of him. With that, the crow realized that everyone should do the right thing that he will be able to do.

ഒരു ദിവസം ഒരു കാക്ക മരക്കൊമ്പിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു. താഴെ കുറെ ചെമ്മരിയാടുകൾ മേയുന്നത് അവൻ കണ്ടു. അപ്പോഴാണ് അതിനു തൊട്ടു മുകളിലായി ഒരു വലിയ പരുന്ത് വട്ടമിട്ടു പറക്കുന്നത് അവൻ കണ്ടത്. പരുന്ത് പെട്ടെന്ന് താഴേക്ക് പറന്നു വന്ന് ഒരു ചെറിയ ചെമ്മരിയാടിനെ അതിൻ്റെ നഖങ്ങളിൽ കുരുക്കി എടുത്ത് പറന്നകന്നു. കാക്ക അത്ഭുതത്തോടെ നോക്കിയിരുന്നു. കാക്ക വിചാരിച്ചു " എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ. ഞാനും അതുപോലെ ഒരു വലിയ ആടിനെ പിടിച്ചാൽ കുറേ ദിവസത്തേക്ക് കുശാലായി". കാക്ക അങ്ങനെ ചിന്തിക്കുക മാത്രമല്ല ചെയ്തത്. അവൻ നേരെ പറന്നു ചെന്ന് ഒരു ചെമ്മരിയാടിനെ എടുത്ത് പറന്നുയരാൻ ശ്രമിച്ചു. പക്ഷേ ചെമ്മരിയാടിൻ്റെ രോമങ്ങൾ ക്കിടയിൽ അവൻ്റെ കാൽ കുരുങ്ങി. പറന്നുയരാൻ ആകാതെ അവൻ ഉറക്കെ കരയാൻ തുടങ്ങി. അതുകേട്ട് അവൻ്റെ കൂട്ടുകാരും ആട്ടിടയനും സ്ഥലത്തെത്തി. അയാൾ കാക്കയുടെ കാൽ പതുക്കെ വിടുവിച്ചു. കാക്ക ഒരുവിധത്തിൽ പറന്നു രക്ഷപ്പെട്ടു. കാക്കയ്ക്ക് പറ്റിയ അമളി കാട്ടിൽ ഒക്കെ പാട്ടായി. എല്ലാവരും അവനെ കണക്കിനു കളിയാക്കി. അവനവന് പറ്റിയ പണിയെ ചെയ്യാവൂ എന്ന് അതോടെ കാക്കയ്ക്ക് മനസ്സിലായി.

Picture of the product
Lumens

Free

PDF (2 Pages)

Dhanikanu Pattiya Amali

Documents | Malayalam