Documents | Malayalam
“Chithra kanyake nin mukham kaanumbol, chindhaykku chiraku mulakkunnu” is a Malayalam song from the movieChirikkudukka which was released in the year 1976. The lyrics for this song were written by Yusaf Ali Kecheri. This song was beautifully composed by music director Shankar Ganesh. The song is sung by KJ Yesudas.
"എം ആർ ജോസഫ് രചിച്ച് എ ബി രാജ് സംവിധാനം ചെയ്ത 1976ൽ പുറത്തിറങ്ങിയ ചിരിക്കുടുക്ക എന്ന ചിത്രത്തിലെ ഗാനമാണ് ""ചിത്രകന്യകേ നിന്മുഖം കാണുമ്പോൾ, ചിന്തയ്ക്കു ചിറകുകൾ വിടരുന്നു, എന്റെ ചിന്തയ്ക്കു ചിറകുകൾ വിടരുന്നു, വിടരുന്നു വിടരുന്നു വിടരുന്നു"". യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ശങ്കർ ഗണേഷാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ കെ ജെ യേശുദാസാണ്. സ്വപ്നാ ഫിലിംസിന്റെ ബാനറിൽ ബേബിയാണ് ഈ ചിത്രം നിർമിച്ചത്. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി സുകുമാരൻ നായർ, ടി ആർ ഓമന, വിധുബാല, റാണി ചന്ദ്ര, ശങ്കരാടി, ജോസ് പ്രകാശ്, കെ പി എ സി ലളിത, കൊച്ചിൻ ഹനീഫ, മല്ലിക സുകുമാരൻ, പ്രിയൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. എകൃഷ്ണൻകുട്ടിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം കെ ശങ്കുണ്ണി. ചിത്രകന്യകേ നിന്മുഖം, കുളിരു കോരണ് കരള് തുടിക്കണ്, മധുരമധുരമെൻ, ചിരിക്കുടുക്കേ, റിക്ഷാവാലാ ഓ റിക്ഷാവാലാ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Free
PDF (1 Pages)
Documents | Malayalam