Logo
Search
Search
View menu

Chaithranum Maithranum

Documents | Malayalam

Chaitran and Maitran were two children who lived and studied with a guru. Chaitran is a good boy, intelligent, humble and loving to all. That is why the teacher and all the other children loved him so much. Maitran was the opposite of Chaitran. Quarrelsome with all, and great jealousy. Maitran did not like the fact that everyone, especially the Guru, liked Chaitra very much. He often showed this in his treatment of Chaitra in various ways. One day the Guru called them and gave them one rupee. Then he said: “Buy what you can with this one rupee and fill your rooms. I will give you three days. On the third day I will come to see your rooms. Then I will give a prize to the one who wins ”. Maitran went to the street and saw people cleaning up the rubbish and he said to them, "I will give you one rupee. You should bring all this rubbish and fill the room I say “. Chaitran bought a small earthen lamp, sandalwood candles and a garland for one rupee. Went back to the room, swept the room and cleaned the floor. He turned in front of the image of the Goddess and adorned herself with sandalwood and a necklace. There was a good smell and light everywhere. No one could even get close to Maitran's room because of the stench. They went to Chaitran's room. The flat light and aroma from there delighted everyone. The happy Guru called Maitra and said: “Maitra, the mind with bad thoughts is like your stinking room. It's all about it. Good minds are like this room that spreads fragrance. Do you understand why everyone likes Chaitra? Learn to think and act like him ”.

ഒരു ഗുരുവിനോടൊപ്പം താമസിച്ചു പഠിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളായിരുന്നു ചൈത്രനും മൈത്രനും. ചൈത്രന്‍ നല്ല കുട്ടി, ബുദ്ധിമാന്‍, വിനയശീലന്‍, എല്ലാവരോടും സ്നേഹമായി പെരുമാറുന്നവന്‍. അതുകൊണ്ടുതന്നെ ഗുരുവിനും ബാക്കി എല്ലാ കുട്ടികള്‍ക്കും അവനെ വലിയ ഇഷ്ടമായിരുന്നു. മൈത്രൻ ചൈത്രന്റെ നേരെ വിപരീത സ്വഭാവക്കാരൻ ആയിരുന്നു. എല്ലാവരോടും ശണ്ഠകൂടും, പോരാത്തതിന് വലിയ അസൂയക്കാരനും. എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഗുരുവിന് ചൈത്രനെ വലിയ ഇഷ്ടമാണെന്നത് മൈത്രനു തീരെ പിടിച്ചില്ല. അവനത് പലപ്പോഴും പലരീതിയില്‍ ചൈത്രനോടുള്ള പെരുമാറ്റത്തില്‍ കാണിക്കുകയും ചെയ്തു. ഒരു ദിവസം ഗുരു അവരെ വിളിച്ചിട്ട് ഓരോ രൂപ അവരുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: “ഈ ഒരു രൂപകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ വാങ്ങാമോ അതൊക്കെ വാങ്ങി നിങ്ങളുടെ മുറികള്‍ നിറയ്ക്കുക. മൂന്നു ദിവസത്തെ സമയം തരാം. മൂന്നാം ദിവസം ഞാന്‍ നിങ്ങളുടെ മുറികള്‍ കാണുവാന്‍ വരും. അപ്പോള്‍ ജയിക്കുന്നതാരാണോ അവന് ഞാനൊരു സമ്മാനം തരുന്നതാണ്“. മൈത്രന്‍ തെരുവിലേക്ക് പോയി, അവിടെ ചപ്പുചവറുകളും മറ്റു കച്ചടകളും വാരിമാറ്റി വൃത്തിയാക്കുന്നവരെ കണ്ടു. അവരോട് പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് ഒരു രൂപതരാം. നിങ്ങള്‍ ഈ ചവറെല്ലാം കൊണ്ടുവന്ന് ഞാന്‍ പറയുന്ന മുറിയില്‍ നിറയ്ക്കണം“. ചൈത്രന്‍ ഒരു രൂപയ്ക്ക് ഒരു ചെറിയ മണ്‍‌വിളക്കും, ചന്ദനത്തിരികളും, ഒരു പൂമാലയും വാങ്ങി. തിരികെ മുറിയിലെത്തി, മുറി അടിച്ചുവാരി വൃത്തിയാക്കി, തറതുടച്ചു. ദേവിയുടെ ചിത്രത്തിനു മുമ്പില്‍ തിരിതെളിച്ചു, ചന്ദനത്തിരിയും, മാലയും ചാര്‍ത്തി. അവിടെയെലാം നല്ല സുഗന്ധവും വെളിച്ചവും പരന്നു. മൈത്രന്റെ മുറിയിലെ ദുര്‍ഗന്ധം കാരണം ആര്‍ക്കും അങ്ങോട്ടടുക്കുവാന്‍ പോലും ആയില്ല. അവർ ചൈത്രന്റെ മുറിയിലേക്കെത്തി. അവിടെനിന്നും പരന്ന വെളിച്ചവും സുഗന്ധവും എല്ലാവരേയും സന്തോഷിപ്പിച്ചു. സന്തോഷവാനായ ഗുരു മൈത്രനെ വിളിച്ചിട്ട് പറഞ്ഞു: “മൈത്രാ, ചീത്ത വിചാരങ്ങളുള്ള മനസ്സ് ദുര്‍ഗന്ധം വമിക്കുന്ന നിന്റെ മുറിപോലെയാണ്. അത് എല്ലാവരേയും അവിടെനിന്ന് അകറ്റും. നല്ല മനസ്സുകള്‍‍ സുഗന്ധം പരത്തുന്ന ഈ മുറിപോലെയും. എന്തുകൊണ്ടാണ് എല്ലാവര്‍ക്കും ചൈത്രനോട് ഇഷ്ടമെന്ന് നിനക്ക് മനസ്സിലായോ? നീയും അവനെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പഠിക്കൂ“.

Picture of the product
Lumens

Free

PDF (3 Pages)

Chaithranum Maithranum

Documents | Malayalam