Audio | Malayalam
In certain Christian traditions, the Book of Baruch is considered a deuterocanonical book of the Bible. It is not recognised part of the canon in Judaism or Protestant Christianity, with Protestant Bibles classifying it as part of the Biblical apocrypha. The book is named after Jeremiah's well-known scribe, Baruch ben Neriah, who is referenced in Baruch 1:1 and is thought to be the author of the whole work. The book is a late Jewish writer's contemplation on the conditions of Jewish exiles from Babylon, including thoughts on theology and history of Israel, debates of wisdom, and a direct appeal to Jerusalem and the Diaspora citizens. To distinguish it from the books of 2 Baruch, 3 Baruch, and 4 Baruch, the Book of Baruch is often referred to as 1 Baruch. Although the oldest known manuscripts of Baruch are in Greek, linguistic elements of the early portions of Baruch (1:1–3:8) have been presented as indicating a Semitic language translation.
റോമന്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭകളും മാത്രം അംഗീകരി ക്കുന്ന ബൈബിള്‍ പഴയനിയമത്തിലെ ഒരു ഗ്രന്ഥമാണ് ബാറൂക്കിന്റെ പുസ്തകം എന്ന് അറിയപ്പെടുന്നത്. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍ പെടാത്ത മുഖ്യ ക്രിസ്തീയസഭാ വിഭാഗങ്ങളാണ് വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്ന് അറിയപെടുന്നത്. ബൈസാന്ത്യന്‍ സാമ്രാജ്യത്തില്‍ ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന പ്രദേശങ്ങളില്‍ ഉടലെടുത്തതും മാര്‍പ്പാപ്പയുടെ നേതൃത്വത്തെ അംഗീകരിക്കാത്തതുമായ ക്രിസ്ത്യന്‍ സഭയെ അല്ലെങ്കില്‍ സഭകളുടെ കൂട്ടായ്മയെ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ എന്നു പറയുന്നു. ബൈസാന്ത്യന്‍ സാമ്രാജ്യത്തിനു പുറത്തുണ്ടായിരുന്നതും ഗ്രീക്ക് ഭാഷാ പ്രദേശങ്ങളല്ലാത്തതുമായ അര്‍മേനിയ, എത്യോപ്യ തുടങ്ങിയ നാടുകളില്‍ ആദിമ നൂ റ്റാണ്ടുകളില്‍ രൂപംകൊണ്ട സഭകള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നറി യപ്പെടുന്നു. ഗ്രന്ഥകര്‍ത്താവ് ബാറൂക്ക് ജറെമിയായുടെ ഗുമസ്തനായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഗ്രന്ഥത്തിലെ തന്നെ സൂചന വെച്ച് പരിശോധിക്കുമ്പോള്‍ ബാറൂക്ക് ബാബിലോണില്‍ വച്ച് എഴുതുകയും, ഗ്രന്ഥം പിന്നീട് ജറുസലെമിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതാണ് എന്നാണ് മനസിലാക്കാന്‍ പറ്റുന്നത്. എന്നാല്‍ ഈ ഗ്രന്ഥ രചനയില്‍ പല വ്യക്തികള്‍ ഉള്‍പ്പെടുന്നതുകൊണ്ട് തന്നെ ഇതൊരു ഗ്രന്ഥ സമാ ഹാരമാണെന്ന വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലെ ഉള്ളടക്കം ആറ് അദ്ധ്യായങ്ങളിലായിട്ടാണ് വിവരിച്ചിരിക്കുന്നത്.
Free
RAR (7 Units)
Audio | Malayalam