Logo
Search
Search
View menu

Akhiladhipane Ahadayavane Arshin Udayoone

Audio | Malayalam

"Asmaul Husna" is a term used to describe the most excellent attributes of Allah, the Creator and Sustainer of the heavens and the earth. It is a combination of two Arabic words. Al Asma '(Names), Al Husna (Excellent). They got their name from the fact that the name refers to a noble idea and the person named by it is excellent. Asmaul Husna is mentioned in the Holy Qur'an and Hadith. ”The best names belong to Allah. Pray to Him in those names ”(Al-A'raf: 180). That is less than one hundred. Those who have them will enter Paradise ”. The song is about the qualities of allah posses. This song is very popular among muslim community.

ആകാശഭൂമികളഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിന്റെ അത്യധികം ഉത്തമങ്ങളായ വിശേഷണങ്ങളെക്കുറിക്കുന്ന സംജ്ഞകള്‍ക്കാണ് “അസ്മാഉല്‍ ഹുസ്ന” (ഉല്‍കൃഷ്ട നാമങ്ങള്‍) എന്ന് പറയുന്നത്. രണ്ട് അറബി വാക്കുകള്‍ ചേര്‍ന്നതാണിത്. അല്‍ അസ്മാഅ് (നാമങ്ങള്‍), അല്‍ ഹുസ്ന (ഉല്‍കൃഷ്ടമായത്). ആ നാമങ്ങള്‍ ഉത്കൃഷ്ടാശയത്തെക്കുറിക്കുന്നതുകൊണ്ടും അവകൊണ്ട് നാമകരണം ചെയ്യപ്പെട്ടവന്‍ ഉത്കൃഷ്ടനായതുകൊണ്ടുമാണ് അവയ്ക്ക് ഈ പേര്‍വന്നത്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അസ്മാഉല്‍ ഹുസ്നയെക്കുറിച്ച് പരാമര്‍ശമുണ്ട്.”അത്യുത്തമമായ നാമങ്ങള്‍ അല്ലാഹുവിനുള്ളതത്രെ. ആ നാമങ്ങളില്‍ നിങ്ങളവനോട് പ്രാര്‍ത്ഥിക്കുക” (അല്‍ അഅ്റാഫ്: 180).അബൂഹുറൈറയില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുള്‍ ചെയ്തിരിക്കുന്നു: “നിശ്ചയമായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതായത് നൂറിന് ഒന്ന് കുറവ്. അവ ഉള്‍ക്കൊണ്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും”. അല്ലാഹുവിന്റെ കഴിവുകളെ കുറിച്ചാണ് ഗാനത്തിൽ പറയുന്നത്. മുസ്ലിം വിഭാഗത്തിൽ വളരെ പ്രസിദ്ധമായ ഗാനമാണിത്.

Picture of the product
Lumens

Free

MP3 (0:04:05 Minutes)

Akhiladhipane Ahadayavane Arshin Udayoone

Audio | Malayalam