Logo
Search
Search
View menu

Ahadaya Rabum Neeye Aarilum Hubum Neeye

Audio | Malayalam

Man is the world's greatest creation. It's clear in his work. Actions shape a person's personality. Biology is present in all living things. Nonhuman beings receive the instruction they require to live in our world in a natural way.They are unable to diverge from the gene-encoded route. But, in addition to biology, there is another aspect that is quite large in man who has not received natural knowledge. That is what humanity is all about. This is the component that elevates man from animal equality to angelic sanctity. This is what distinguishes him from other living creatures. Biology will always take him down the path of evil and chaos. Because it is submission to the will of God. Man becomes a masterpiece with true human values only when he overcomes them through his praiseworthy deeds.

"ലോകത്ത് ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടി മനുഷ്യനാണ്. അവന്റെ സൃഷ്ടിയിൽ അതു പ്രകടവുമാണ്. മനുഷ്യന്റെ പ്രവർത്തനങ്ങളിലൂടെയാണ് അവന്റെ വ്യക്തിത്വം രൂപപ്പെടുന്നത്. സമസ്ത ജീവജാലങ്ങളിലും ജൈവികതയുണ്ട്. മനുഷ്യരല്ലാത്ത എല്ലാ ജീവികൾക്കും ഈ ലോകത്ത് ജീവിക്കാൻ ആവശ്യമായ മാർഗദർശനങ്ങൾ നൈസർഗികമായിതന്നെ ലഭിക്കുന്നു. ജീനുകളിൽ അടങ്ങിയ പ്രസ്തുത മാർഗത്തിൽനിന്ന് വ്യതിചലിക്കാൻ അവയ്ക്ക് കഴിയില്ല. എന്നാൽ, നൈസർഗികമായ അറിവു ലഭിച്ചിട്ടില്ലാത്ത മനുഷ്യനിൽ ജൈവികതയോടൊപ്പം വളരെ ബൃഹത്തായ മറ്റൊരു ഘടകംകൂടി നിലകൊള്ളുന്നു. അതാണ് മാനുഷികത. മനുഷ്യനെ മൃഗതുല്യതയിൽനിന്ന് മാലാഖമാരുടെ പവിത്രതയിലേക്ക് നയിക്കുന്നത് ഈ അംശമാണ്. ഇതരജീവജാലങ്ങളിൽനിന്ന് അവനെ വേർതിരിക്കുന്നതും ഇതുതന്നെ. ജൈവികത അവനെ എപ്പോഴും തിന്മയിലേക്കും അരാജകത്വത്തിലേക്കും നയിക്കും. കാരണം അത് ഇച്ഛകളുടെ അനുസരണമാണ്. അവയെ മനുഷ്യൻ തന്റെ സ്തുത്യർഹമായ പ്രവൃത്തികളിലൂടെ മാനുഷികതയാൽ അതിജീവിക്കുമ്പോഴാണ് യഥാർഥ മാനുഷികമൂല്യങ്ങളുള്ള ഉദാത്തസൃഷ്ടിയായി മനുഷ്യൻ മാറുന്നത്. "

Picture of the product
Lumens

Free

MP3 (0:04:31 Minutes)

Ahadaya Rabum Neeye Aarilum Hubum Neeye

Audio | Malayalam