Logo
Search
Search
View menu

Adrinivasini

Audio | Malayalam

Thiruvathirakkali is seen as a unique group dance of women in Kerala. Generally, on Onam and Thiruvathiran in the month of Dhanu, women perform this art form in Shiva temples and other places, singing praises to Lord Shiva. Thiruvathirakali is considered as an indispensable event especially for women who are fasting on Thiruvathira. This art form is also known as Kaikottikkali and Kummikali, albeit with minor variations. This dance is considered to be one of the longest and happiest marriages and happy marriages. The game will be played on the night of Thiruvatira. Mookambika is a Hindu deity representing primordial power. She is said to be the mother of the universe, representing primordial power. Adrinivasini is a song in praise of Goddess Mookambika.

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമായിട്ടാണ് തിരുവാതിരക്കളിയെ കാണുന്നത് മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അവതരിപ്പിക്കുന്നതെകിലും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് കാഴ്ച വെക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കാണുന്നു. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നണ്ട്. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതപെടുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുക. മൂകാംബിക ആദിപരാശക്തിയെ പ്രതിനിധീകരിക്കുന്ന ഹിന്ദു ദേവതയാണ്. ആദിപരാശക്തിയെ പ്രതിനിധീകരിക്കുന്ന അവൾ പ്രപഞ്ചത്തിന്റെ മാതാവാണെന്ന് പറയപ്പെടുന്നു. മൂകാംബിക ദേവിയെ പ്രകീർത്തിപ്പിക്കുന്ന ഗാനമാണ് അദ്രീനിവാസിനി.

Picture of the product
Lumens

Free

MP3 (0:03:58 Minutes)

Adrinivasini

Audio | Malayalam