Documents | Malayalam
“Aadippadikkam Nammude Paadathe Pani Theernnal” is a Malayalam song from the movie Lokaneethi which was released in the year 1953. The lyrics for this song were written by Abhayadev. This song was beautifully composed by music director V. Dakshinamoorthi.
മുതുകുളം രാഘവൻ പിള്ള രചിച്ച് ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത 1953ൽ പുറത്തിറങ്ങിയ ലോകനീതി എന്ന ചിത്രത്തിലെ ഗാനമാണ് "ആടിപഠിക്കാം നമ്മുടെ, പാടത്തെപ്പണി തീർന്നാൽ, പാടത്തെപ്പണി തീർന്നാൽ, അമ്പലമുറ്റത്താളുകൾ കൂടി, തുമ്പി കളിയ്ക്കാമെന്നാൽ". അഭയദേവിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് വി. ദക്ഷിണാമൂർത്തിയാണ്. കൈലാസ് പിക്ചേഴ്സിന്റെ ബാനറിൽ കെ.കെ. നാരായണനാണു ഈ ചിത്രം നിർമിച്ചത്. സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, കാലായ്ക്കൽ കുമാരൻ, പങ്കജവല്ലി, ബി.എസ്. സരോജ, മുതുകുളം രാഘവൻ പിള്ള, ടി.എസ്. മുത്തയ്യ, നാണുക്കുട്ടൻ, ജഗതി എൻ.കെ. ആചാരി, കുമാരി തങ്കം, ആറന്മുള പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഛായാഗ്രഹണം പി. ബാലസുബ്രമണ്യവും ചിത്രസംയോജനം കെ. ഡി. ജോർജുമാണ് നിർവഹിച്ചത്.

Free
PDF (1 Pages)
Documents | Malayalam