Audio | Malayalam
Second Samuel continues where 1 Samuel left off. Second Samuel marks the restoration of order through the enthroning of God's King, David. It gives us an account of David's triumphs and his troubles. In 2 Samuel, the attention is on David and his relationships with God and with other people. God establishes a covenant with David, promising that his throne will be established forever. Even when David commits horrendous sins, the covenant stands. The path of faith and its difficulties is that in which we walk with God, and in which we celebrate the triumph which His presence secures to us.
എബ്രായബൈബിളിലും ക്രിസ്ത്യാനികള്‍ പഴയനിയമം എന്ന് പേരിട്ടു വിളിക്കുന്ന രചനസമുച്ചയത്തിലും ഉള്‍പ്പെടുന്ന ഗ്രന്ഥങ്ങളില്‍ പെട്ടതാണ് ശമുവേല്‍ 2. ബെന്യാമീന്‍ ഗോത്രത്തിലെ കീഷിന്റെ പുത്രനും ഇസ്രായേലിന്റെ ഒന്നാമത്തെ രാജവുമായ ശൗലിന്റെ മരണം കുറിക്കുന്നത് ശമുവേല്‍ 2 ആം ഭാഗത്തില്‍ ആണ്. ദാവീദ് അമാലേക്യരെ തോല്‍പ്പിച്ച് മടകിയെത്തുകയും രണ്ടു ദിവസം ദാവീദ് സിക്ലാഗില്‍ താമസിക്കുകയും ചെയ്തതായി കാണാന്‍ സാധിക്കും. മൂന്നാം ദിവസം ശൗലിന്റെ പാളയത്തില്‍ നിന്ന് ഒരാള്‍ അവിടെ വന്നിരുന്നു. അയാള്‍ വസ്ത്രം കീറി തലയില്‍ മണ്ണു വാരിയിട്ടിരുന്ന രൂപത്തില്‍ ആയിരുന്നു ദാവീദിന്റെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ നിലത്ത് വീണ് സാഷ്ടാംഗം നമസ്‌കരിച്ചുവെന്നതും ബൈബിളില്‍ വ്യക്തമാണ്. ശൗലിനെയും അയാളുടെ പുത്രന്‍ യോനാഥാനയും പറ്റി ദാവീദ് ഒരു വിലാപഗാനം പാടിയതായും യഹുദയിലെ ജനങ്ങളെ മുഴുവന്‍ അതു പഠിപ്പിക്കുവാന്‍ തന്റെ ആളു കളോട് ദാവീദ് പറയുകയും ചെയ്തിരുന്നു. വില്ല് എന്നാണ് ഈ ഗാനത്തിന്റെ പേര്. ശൂരന്മാരുടെ പുസ്തകത്തിലും ഇത് ഇടംപിടിച്ചതായി കാണാം. ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ദാവീദ്. പിന്നീട് ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ദീര്ഘമായ കാലങ്ങളോളം യുദ്ധം നടന്നുവെന്നാണ് ബൈബിളില്‍ പറയപെടുന്നത്. ദാവീദിന് ആകെമൊത്തം ആറ് പുത്രന്മാരാണ്. ഈ പുത്രന്‍മാര്‍ ഹെബ്റോനില്‍ ജനിച്ചവരാണ്. അംനോന്‍ ആയിരുന്നു മൂത്ത പുത്രന്‍. ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കാലത്ത് അബ്‌നേര്‍ ശൗലിന്റെ സേനയില്‍ കൂടുതല്‍ കരുത്തന്‍ ആയിരുന്നു. അനന്തരം യോവാബ് അബ്‌നേറിന്റെ വയറ്റില്‍ കുത്തിയിട്ട് അയാള്‍ മരിച്ചതായും രേഖപെടുത്തിയിട്ടുണ്ട്. യോവാഭിന്റെ സഹോദരനെ അബ്‌നേര്‍ വാദിച്ചതാണ് അബ്‌നേറിന്റെ മരണത്തിന് കാരണമായത്. അബ്‌നേറിനെ ഓര്‍ത്തു പിന്നീട് ദാവീദ് വല്ലാതെ വിലപിച്ചിരുന്നു എന്നും ബൈബിളില്‍ വ്യക്തമാണ്.
Free
RAR (24 Units)
Audio | Malayalam